ശെരി…
മീഡിയക്ക് പോലീസ് ഓപ്പറേഷൻ എന്നും പ്രീതിയുടെ ഒരു മണിക്കൂർ ലൈവ് ലോകേഷനും കൊടുക്ക്… ലൊക്കേഷൻ ഞാൻ പറയുമ്പോ അയച്ചുകൊടുത്താൽ മതി…
ശെരി…
അവളെ നോക്കി
പെട്ടന്ന് റെഡിയാവ് അവന്മാരെ ലൊക്കേഷനും വണ്ടിനമ്പറും ഇപ്പൊ വരും…
അവൾ ജയിംസിനെ വിളിച്ച് രണ്ടുവണ്ടികളിലായി നാലുപേരെ കൂട്ടി ടൗണിലേക്ക് എത്താൻ പറഞ്ഞ് പെട്ടന്ന് ബാത്‌റൂമിൽ കയറി കാക്ക കുളി കുളിച്ചിറങ്ങി
അവരുടെ ലൊക്കേഷനും അവർ എത്തേണ്ടുന്ന ലോക്കേഷനും വണ്ടിനുമ്പറും വണ്ടിയുടെ ഫോട്ടോയും അവന്മാരുടെ ഫോട്ടോയും വന്നത് അവളുടെ ഫോണിലേക്ക് സെന്റ് ചെയ്തു
ഡ്രസ്സ് ധരിചിറങ്ങി ഞാൻ വണ്ടിയെടുക്കുമ്പോയേക്കും അവൾ അവളുടെ വണ്ടിയെടുത്തു അവളുടെ പുറകെ അല്പം ഡിസ്റ്റൻസിൽ വെച്ചുപിടിച്ചു
ടൗണിൽ നിന്നും ജയിംസിനും ടീമിനും നിർദ്ദേശം കൊടുത്തവൾ അവളുടെ വണ്ടിയിലും ജയിസും ടീമും പോലീസ് വണ്ടികളിലും കയറി മുന്നോട്ട് നീങ്ങേ
സുഹൈലിനോട് ലൊക്കേഷൻ കൊടുക്കാൻ പറഞ്ഞു
അവന്മാരുടെ ലോക്കേഷൻ ഓൺ ചെയ്തു ഞാനും അവർക്ക് പിറകെ നീങ്ങി
പ്രീതി കാൾ ചെയ്തു
എന്തേ…
ഏട്ടനെവിടെക്കാ…
നീ വിട്ടോ ഞാൻ ച്ചുമ്മാ പിറകെ ഞാൻ വിട്ടോളാം…
അവർക്ക് ഞാൻ വണ്ടി നമ്പറും ലൊക്കേഷനും കൊടുത്തിട്ടുണ്ട്… അവരോട് വേറെ റൂട്ടിൽ വന്ന് വണ്ടി ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്…
മ്മ്… സൂക്ഷിച്ചു പോ…
അവളുടെ വണ്ടി മുന്നോട്ട് കുതിക്കെ ഞാനും അല്പം ഡിസ്റ്റൻസിൽ അവൾക്കുപിറകെ വെച്ചുപിടിക്കേ
ജി പി എസ് അഞ്ഞൂറ് മീറ്റർ അകലെ കാണിച്ചതും ഞാൻ വണ്ടി സ്ലോ ചെയ്തു പ്രീതി വണ്ടിയുടെ വേകം കൂട്ടി