അവരെ സങ്കടപെടുത്താതെ എഴുന്നേറ്റു നിൽക്കണം എന്നു മനസ് പറയുന്നുണ്ട് പക്ഷേ കഴിയുന്നില്ല മനസ് പറയുന്നത് ശരീരം കേൾക്കുന്നില്ല ബലമായി തുറന്നുപിടിച്ച കണ്ണുകൾ അടയാതിരിക്കാൻ ഞാനേറെ പണിപ്പെടുന്നുണ്ട് കൈയിൽ ആവി പറക്കുന്ന കഞ്ഞിയുമായി ലെച്ചു മുന്നിൽ നിൽപ്പുണ്ട് പക്ഷേ എനിക്ക് വിശക്കുന്നില്ല എങ്കിലും അത് പറയാനുള്ള ആരോഗ്യമില്ല സ്പൂണിൽ കഞ്ഞി കോരികൊണ്ടവൾ എനിക്ക് നീട്ടി
ലെച്ചു : കുടിക്ക്…
ഇപ്പൊ വേണ്ട… വിശക്കുന്നില്ല… (മുഴുവൻ ബലവും എടുത്തു പറഞ്ഞത് ചിലമ്പിച്ച നേർത്ത ശബ്ദം മാത്രമായി പുറത്തേക്ക് വന്നു)
നെഞ്ചിൽ ചാരിയിരുത്തി വീണുപോവാതെ ചുറ്റി പിടിച്ചിരിക്കുന്ന അഫി
അഫി : തല ചുറ്റുന്നുണ്ടോ…
ഇല്ല…
തലവേദനയുണ്ടോ…
ഇല്ല…
എന്താ തോന്നുന്നേ…
വല്ലാത്ത ക്ഷീണം… ഭയങ്കര തണുപ്പ്… ഒന്നൂടെ ചേർത്തുപിടിക്ക്…
അവളെനിലേക്ക് കഴിവതും ചേർന്നിരുന്നു അവളുടെ തലയിലേക്ക് തല ചായ്ച്ചു സപ്പോർട്ട് ചെയ്തിരിക്കെ
പേടിക്കണ്ട പനിയുള്ളത് കൊണ്ടാ…
മ്മ്…
കിടന്നോ ഒന്നൂടെ ഡ്രിപ്പിടാം ക്ഷീണം മാറിക്കോളും…
അവളെനെ ബെഡിലേക്ക് പതിയെ കിടത്തി
ദേഹത്തുനിന്നും അവളുടെ ചൂടകന്നതും വീണ്ടും വല്ലാതെ കുളിരുവാൻ തുടങ്ങി
പോവല്ലേ തണുക്കുന്നു…
അഫി : ഇപ്പോവരാം… റിയാ കൂടെ കയറി കിടന്നേ…
അവൾ പറഞ്ഞതും റിയ അരികിലായി കയറികിടന്നു നെഞ്ചിലൂടെ കൈ ചുറ്റിപിടിച്ചു ചേർന്ന് കിടന്നു
പ്രീതി ഗ്ലൂക്കോസ് ബോട്ടിലടങ്ങിയ കവർ അഫിയുടെ കൈയിലേക് കൊടുത്തു ഡ്രസ്സിങ് ഹാങ്ങറിന്റെ സ്റ്റാൻന്റിലേക്ക് കൊളുത്തിവെച്ച ബോട്ടിലിൽ നിന്നും പൈപ്പ് കൈയിലേക്ക് കണക്റ്റ് ചെയ്തു