എന്താടീ ഉണ്ടകണ്ണീ… നോക്കുന്നേ…
പിന്നേ കളയാതെ… കളയുമുത്തേ…
അവളെ ഇറുക്കെ പിടിച്ചുകൊണ്ട് ചെരിഞ്ഞു കിടന്നു
ഇപ്പൊ വേണ്ട… ഇപ്പൊ നമുക്കിങ്ങനെ കെട്ടിപിടിച്ചു കിടക്കാം…
അവളെനെ നോക്കി
ഡി… പൊണ്ടാട്ടീ…
മ്മ്…
നീ ഈ യൂണിഫോമും ഇട്ട് നടക്കുന്നത് കണ്ടിട്ട് കൺട്രോൾ ചെയ്യുന്ന പോലീസുകാരെ സമ്മതിക്കണം…
മ്മ്… കൺട്രോളില്ലെന്നും പറഞ്ഞ് എന്റെ മേലെങ്ങാനും തൊടാനോ എന്നെ തുറിച്ചുനോക്കാനോ നിന്നാൽ ഏതവനായാലും അടിച്ചു മുഖം ഞാൻ പൊളിക്കും…
നിനക്ക് ഡിപാർട്ട് മെന്റിൽനിന്ന് പ്രെപ്പോസലൊന്നും വന്നില്ലേ…
പ്രെപ്പോസലൊക്കെ വരാറുണ്ട്… ഏട്ടനെ കാണും വരെ താല്പര്യമില്ല എന്നായിരുന്നു പറയാറ്… ഇപ്പൊ ആരേലും പ്രെപോസ് ചെയ്താൽ കമ്മിറ്റട് ആണെന്ന് ധൈര്യമായി പറയാമല്ലോ… പിന്നേ ചില ഞരമ്പന്മാർക്ക് ചിലപ്പോ കൈകൊണ്ട് പറഞ്ഞാലേ മനസിലാകൂ…
അങ്ങനെ ആരേലും മേടിച്ചിട്ടുണ്ടോ…
മ്മ്…
ആര്…
പഴയ ഡിസി…
ഏത്… അന്ന് ഫയൽ അടിച്ചുമാറ്റിയവനോ…
മ്മ്…
എന്നിട്ട് നീ എന്താ പറയാഞ്ഞേ… പറഞ്ഞിരുന്നേൽ അയാൾക്കിട്ടു ഞാൻ തന്നെ പണിഞ്ഞേനെല്ലോ… ച്ചേ…
അയാളെ ഇനി എന്ത് ചെയ്യാനാ അയാളെ നിങ്ങള് നല്ല വൃത്തിയായി പണിഞ്ഞില്ലേ… ഏട്ടാ…
മ്മ്…
കടിച്ചു തിന്നാൻ തോന്നുന്നു നിങ്ങളെ…
തിന്നോടീ…
കടിക്കട്ടെ ഞാൻ…
മ്മ്…
അവളെന്റെ കവിളിൽ പതിയെ കടിച്ചു ചപ്പി
ബെഡിൽ കിടന്നു ഫോൺ അടിയുന്നത് കണ്ട് കൈ എത്തിച്ചു ഫോണെടുത്തു
പറയെടാ…
അവരിറങ്ങി…
എല്ലാരുമില്ലേ…
ഉണ്ട്…
നമ്പറും ജിപിഎസ് ലൊക്കേഷനും അവർ പോവേണ്ടുന്ന സ്ഥലവും വാട്സപ്പ് ചെയ്തേക്ക്… മീഡിയയെ ഇൻഫോം ചെയ്യാൻ മറക്കണ്ട…