ശെരി…
എന്നും ഉറക്കമുണർന്നാൽ മൃത്യുഞ്ചയ മന്ത്രം ജഭിക്കാൻ മറക്കരുത്…
ശെരി…
ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ എത്രയും പെട്ടന്ന് ചെയ്ത് തീർത്തുകൊള്ളൂ…
ശെരി…
വിവാഹം വേണ്ടെന്ന ചിന്ത വേണ്ട…
അത്… സ്വാമീ… മരണം മുന്നിൽകാണുന്ന ഞാനെങ്ങനെ അറിഞ്ഞുകൊണ്ട്…
അവർ നിനക്കായി മാത്രം സ്ത്രീകളായി പിറന്നവരാണ് നീ അല്ലാതെ ഒരു പുരുഷനെയും അവർ അവരുടെ പാതിയായി സ്വീകരിക്കില്ല… അവരുടെ താലി നിനക്ക് ഭലം നൽകും…
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ ഓർത്തെനിക്ക് പേടിയുണ്ട്… അഫി അവൾ ഇപ്പൊ തന്നെ ഒത്തിരി അനുഭവിച്ചു…
നീ ഇല്ലാതായാൽ അവർക്കും നിലനിൽപ്പില്ല… അവർക്ക് മാത്രമല്ല നിനെ ചുറ്റിനിൽക്കുന്ന ആർക്കും…
ഞെട്ടലോടെ സ്വാമിയേ നോക്കെ
ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കാം… നീ ശത്രുവിനു മുന്നിൽ പരാജയപെടാതിരിക്കുക…
അല്പസമയം കൂടെ സംസാരിച്ച് സ്വാമി യാത്രയായി ഞാൻ ചന്ദ്രേട്ടനരികിലേക്ക് നടന്നു
ചന്ദ്രേട്ടാ…
എന്താടാ…
ഒന്ന് വന്നേ…
ചന്ദ്രേട്ടനെ കൂട്ടി നടന്നു
ചന്ദ്രേട്ടാ ഇവിടെ കളരി ഒരുക്കണം…
കളരി എന്ന് പറയുമ്പോ…
ഒരുക്കേണ്ട വിതവും വിസ്താരവും പറഞ്ഞുകൊടുത്തു എത്രയും പെട്ടന്ന് പണി തീർക്കാൻ പറഞ്ഞു
അകത്തേക്ക് ചെല്ലേ പെണ്ണുങ്ങളും ഉമ്മയുമെല്ലാം സംസാരിച്ചു നിൽക്കുന്നിടത്തേക്ക് ചെന്നു
അഫീ…
ഇക്കാ…
നാളെ ഇവിടെ കളരിയുടെ പണി തുടങ്ങും അത് പൂർത്തിയാവും വരെ കൂടെനിന്ന് നീ വേണം നോക്കാൻ…
ശെരി…
പുറത്തേക്കിറങ്ങി വണ്ടിയെടുത്തു സുഹൈലിനെ ഫോൺ ചെയ്തു