ശരീരത്തിൽ വന്നു കൂടിയ തളർച്ച കണ്ണുകളിൽ ബാധിച്ചു പതിയെ ഉറക്കത്തിലേക്ക് വീണു
ഇക്കാ… ഇക്കാ… എണീക്ക്…
അഫിയുടെ വിളികേട്ട് കണ്ണുതുറന്നു ചുറ്റും നോക്കി നേരം വെളുത്തിരിക്കുന്നു ഇന്നലെ വണ്ടിയിൽ ഇരുന്നത് ഓർമയുണ്ട് ഇപ്പൊ അഫിയുടെ മുറിയിലാണ് കിടക്കുന്നത് പെണ്ണുങ്ങളും ഇത്തയും അടുത്തിരിപ്പുണ്ട് ശരീരമാകെ തളർന്നപോലെ പുതച്ചിരിക്കുന്ന ബ്ലാങ്കറ്റ് കടന്നു വല്ലാത്ത തണുപ്പ് ശരീരത്തിൽ അരിച്ചുകയറുന്നു ദേഹമാകെ വിറക്കുന്നു എ സി യിലേക്ക് നോക്കി എ സി ഓഫാണ് ഇന്നോളം അറിയാത്ത തളർച്ച തൊണ്ടയാകെ വറ്റി വരണ്ടിരിക്കുന്നു ഇത്താന്റെയും പെണ്ണുങ്ങളുടെയും മുഖത്ത് ദുഃഖം തളം കെട്ടിനിൽപ്പുണ്ട്
കഥ തുടരുന്നു…
ഇത്ത : മോനൂ… എണീക്ക്… കഞ്ഞികുടിച്ചിട്ട്… മരുന്ന് കഴിക്കാം…
അവളെനെ പിടിച്ചെഴുന്നേൽക്കിക്കാൻ തുടങ്ങിയതും അഫിയും പിടിച്ചു എഴുനേൽപ്പിചിരുത്തിയ എനിക്ക് പിറകിലായി ഇരുന്ന് എന്നെ അവളുടെ നെഞ്ചിൽ ചാരിയിരുത്തി
വിറയൽ മാറുന്നില്ല എന്ന് കണ്ട്
അഫി : (അലമാരയുടെ ഡോറിലേക്ക് ചൂണ്ടി) അതിൽ ജാക്കറ്റുണ്ട് അതിങ്ങെടുത്തെ…
മുത്ത് അലമാരയിൽ നിന്നും ജാക്കറ്റ് എടുത്ത് അരികിലേക്ക് വന്നുവലം കൈ പത്തിക്ക് പിറകിൽ പിടിപ്പിച്ചിരിക്കുന്ന സൂചി തട്ടാതെ ജാക്കറ്റ് ഇട്ടുതരുമ്പോഴും ദേഹത്തിന്റെ മൊത്തഭലവും നഷ്ടമായത് പോലെ ഞാൻ അഫിക്ക് മേലേ ചാരിയിരുന്നു കണ്ണുകൾ അടഞ്ഞുപോവും പോലെ
എന്നെ ചേർത്തുപിടിച്ചിരിക്കുന്ന അഫിയുടെയും ചുറ്റും നിൽക്കുന്ന പെണ്ണുങ്ങളുടെയും ഇത്താന്റെയും കണ്ണുകൾ പെയ്യാൻ വെമ്പി നിൽപ്പുണ്ട്