എന്തായാലും കുഴപ്പമൊന്നുമുണ്ടായില്ലല്ലോ… ഞങ്ങൾ തന്ന മരുന്നുകൊണ്ടൊന്നുമല്ല രക്ഷപെട്ടതെന്നുറപ്പായി… നല്ലതും ചീത്തയും ദൈവത്തിൽ നിന്നുള്ളതാവുന്നു… അൽഹംദുലില്ലാഹ്…
മ്മ്…
മുറിയിൽ എല്ലാവരും സംസാരിച്ചുകൊണ്ട് നിൽക്കെ നേഴ്സ് സ്കാനിംഗ് റിപ്പോർട്ടുമായി വന്നു അഫി അത് വാങ്ങിനോക്കി
റിപ്പോർട്സിൽ കുഴപ്പമൊന്നുമില്ല…
മറ്റൊരു നേഴ്സ് ബില്ല് റെഡിയായിട്ടുണ്ടെന്നു വന്ന് പറഞ്ഞു അഫിയും ഞാനും ബില്ലടക്കാനായി പുറത്തേക്കിറങ്ങെ എടുക്കാനുള്ള സാധനങ്ങളും എടുത്ത് കൂടെത്തന്നെ ഇറങ്ങി
ബില്ലും അടച്ചു അഫി ചെന്ന് ഡോക്ടറേ കണ്ട് തിരികെ വന്നു എന്നെ വണ്ടിയെടുക്കാൻ സമ്മതിക്കാതെ അഫി വണ്ടിയെടുത്തു ഇത്താനെ ഇറക്കി മറ്റു വണ്ടികൾ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഒരു വണ്ടിയിൽ തന്നെ കയറി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു
ഇത്ത : അഫീ… നൂറയെ വീട്ടിലാക്കിയിട്ട് വീട്ടിലേക്ക് പോവാം…
നൂറ : എനിക്ക് വൈകീട്ട് പോയാൽ മതി…
അഫി : വേണ്ട നിനക്ക് സുഖമില്ലാത്തത് കൊണ്ട് ബാബയും മാമയും നല്ല ടെൻഷനിലാണ് രണ്ടാളും നിനെ കാണാൻ ആശുപത്രിയിൽ എല്ലാ ദിവസവും വന്നതാ ഇന്ന് കുഴപ്പമൊന്നുമില്ല അങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞതുകൊണ്ടാ വരാഞ്ഞത്…
ഇത്ത : അതേ… അവരെ ടെൻഷനാക്കണ്ട അവിടെ പോയിട്ട് വീട്ടിലേക്ക് പോവാം… ഇന്ന് നീ റെസ്റ്റെടുക്ക് നാളെ മുതൽ പുറത്തൊക്കെ പോയാൽ മതി…
അതാ നല്ലത്…
നൂറ : മ്മ്…
അഫി : ഇക്കയെ ചോദിച്ചപ്പോ നാട്ടിലില്ലെന്നാ പറഞ്ഞേ…
ബാബയുടെ വീട്ടിൽ ചെല്ലേ ബാബയും മാമയും വീടിനുമ്മറത്തിരിപ്പുണ്ട് കോലയിലേക്ക് കയറിക്കൊണ്ട്