നോ… എനിവേ… താങ്ക്സ് എലോട്ട്…
മാം അവർക്ക് അസുഖം മാറി എങ്കിൽ അവർക്ക് കൊടുത്ത മെഡിസിൻസ് എന്തൊക്കെയാണെന്നു പറയാമോ…
നതിങ് സ്പെഷ്യൽ പാരസെറ്റാമോൾ, അമോക്സിലിൻ,
(അവളെ പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ)മാം… അതൊന്നുമല്ലാതെ നോർമൽ ഫീവറിന് കൊടുക്കുന്ന മെഡിസിൻസ് അല്ലാതെ മറ്റെന്തെങ്കിലും മെഡിസിൻസ്, ഫുഡ് ഓർ ട്രീറ്റ്മെന്റ് മെത്തേർഡ്…
നോ… നോർമൽ ട്രീറ്റ്മെന്റ് അല്ലാതെ ഒന്നും ചെയ്തിട്ടില്ല…
ആർ യൂ ഷുവർ…
യെസ്… ഐ നോ…
നോർമലി നമ്മൾ യൂസ് ചെയ്യുന്ന എല്ലാ മരുന്നുകളും നമ്മൾ ഇപ്പോ ടെസ്റ്റ് ചെയ്തുനോക്കി എങ്കിലും അവയിൽ ഒന്നുകൊണ്ടും അവക്കൊരു പ്രശ്നവും സംഭവിക്കുന്നില്ലെന്നു മാത്രമല്ല അവ പിന്നെയും സ്ട്രോങ്ങ് ആവുകയാണ്…
വൈറസ് എത്ര സ്ട്രോങ്ങ് ആണെന്നുവെച്ചാൽ ഒരു എലിയുടെ ബ്ലഡ് സെൽസും ഇന്റെർണൽ ഓർഗൺസും മുഴുവനായും നശിപ്പിച്ചു എലിയെ കൊല്ലാൻ വെറും പത്ത് സെക്കന്റ് ആണ് അവ എടുത്തത്… ബട്ട് ഇപ്പൊ അയച്ച ബ്ലഡ് സാമ്പിൾസിൽ അവക്ക് സർവേവ് ചെയ്യാനോ ആ ബ്ലഡ് സെൽസ് അവയെകൊണ്ട് നശിപ്പിക്കാനോ കഴിയുന്നില്ല… ഈ വൈറസിനെ ഡീറ്റൈൽ സ്റ്റഡി ചെയ്യാൻ സാമ്പിൾ N I V (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി) യിലേക്ക് അയച്ചിട്ടുണ്ട്… അവർ നിങ്ങളെ കോണ്ടാക്റ്റ് ചെയ്യും…
ഒക്കെ…
ഫോൺ കട്ട് ചെയ്ത് അവളെനെ നോക്കി
ഇക്കാ…
മ്മ്…
എന്താ സംഭവിക്കുന്നത് ഒന്നും മനസിലാവുന്നില്ല…
ഡോക്ടറായ നിങ്ങൾക്കും ലാബ് ടെക്നിഷൻസിനും പോലും മനസിലാവാത്ത കാര്യം എനിക്കെങ്ങനെ അറിയാനാണ്…