അവളുടെ ഫോൺ അടിഞ്ഞതും കാൾ എടുത്തു ചെവിയോട് ചേർത്തു
………
(കേട്ടത് വിശ്വാസം വരാത്ത പോലെ) വാട്ട്…
…………
അല്ലാഹ്…
ഫോൺ കട്ട് ചെയ്തു വിന്റോയിൽ ചാരി കണ്ണടച്ചു മുകളിലേക്ക് നോക്കി നിൽക്കുന്ന കണ്ണുകളിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങുന്നത് കണ്ട് അവളുടെ തോളിൽ കൈ വെച്ചതും മുഖം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കിയവൾ നെഞ്ചിലേക്ക് വീണു ഇറുക്കെ കെട്ടിപിടിച്ചു കരയുന്ന അവളുടെ മുതുകിൽ തട്ടി
എന്റഫീ… നീ ഇങ്ങനെ ആയാലോ…
ഇക്കാ… ബ്ലഡിൽ സസ്പീഷ്യസ് ആയി ഒന്നും കാണാനില്ലെന്ന്… ലാബിന്നാ വിളിച്ചേ… ഒന്നൂടെ ചെക്ക് ചെയ്തിട്ട് വിളിക്കാന്നാ പറഞ്ഞേ…
സന്തോഷത്തോടെ കരഞ്ഞുകൊണ്ട് പറയുന്ന അവളെ ചേർത്തുപിടിച്ചു
പിന്നേ നീ എന്തിനാ കരയുന്നേ… കരയാതെടീ…
ഞാൻ പേടിച്ചു പോയി…
സാരോല്ല… കരയല്ലേ… എന്റെ പോന്നു സ്ട്രോങ്ങ് അല്ലേ…
അവളെ ആശ്വസിപ്പിക്കുമ്പോഴും എന്താവും സംഭവിച്ചത് എന്നചിന്ത മനസിൽ നിന്നെങ്കിലും എന്തേലും ആവട്ടെ എന്നചിന്തയോടെ അത് മനസിൽ നിന്ന് വിട്ട് അവളെ സമാധാനിപ്പിച്ചു
അല്പം കഴിഞ്ഞതും ലാബിൽ നിന്നും വീണ്ടും കാൾ വന്നതും അവൾ ഫോൺ ലൗഡ് ഇട്ടു
ഹലോ… ഡോക്ടർ…
ഹലോ…
എല്ലാം നോർമലാണ്… അദ്യം അയച്ച സാബിളിൽ ബ്ലഡ് സെൽസ് ഒന്നുപോലും ബാക്കിയില്ല മൊത്തമായി ആ വൈറസ് നിറഞ്ഞിരിക്കുകയാ…അതിലേക്ക് കൊടുക്കുന്ന ഏത് ബ്ലഡ് സെല്ലിനെയും അവ നശിപ്പിക്കുന്നുണ്ട്… ഒരു വൈറസിനെ പോലും കാണാനില്ല ഹെൽത്തിയും എനെർജിറ്റിക്കും ആയ ബ്ലഡ് സെൽസ് ആണ് ഇപ്പൊ അയച്ച സാംബിളിൽ മുഴുവൻ… ഇത് സൈം ബ്ലഡ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല… ഇത് ബ്ലഡ് എടുത്ത സിറിഞ്ചിലോ മറ്റോ ഉണ്ടായിരുന്ന വൈറസ് ആവാൻ ചാൻസ് ഉണ്ടോ…