മ്മ്… നീ അവളുമാരെയും ഇത്താനെയും കൂട്ടി വിട്ടോ… ഇനി സ്‌പ്രെഡ് ആവുന്ന വല്ലതും ആണെങ്കിൽ അവർക്ക് കൂടെ വരണ്ട…
അങ്ങനെ സ്‌പ്രെഡ് ആവാൻ ചാൻസ് ഇല്ല ഉണ്ടായിരുന്നെങ്കിൽ ഇത്രയും ദിവസം കൂടെ നിന്നപ്പോ വരണ്ടായിരുന്നോ… 99% സ്പ്രഡിംഗ് ചാൻസ് ഇല്ലെന്നാ ഡോക്ടറും പറയുന്നത്…
അതൊന്നും നോക്കണ്ട… ഇനി ആ ഒരുശതമാനമാണ് സത്യമെങ്കിലോ എന്തേലും പ്രശ്നമായാലോ…
അവര് പൊയ്ക്കോട്ടേ… ഞാനിവിടെ നിന്നോട്ടെ… പ്ലീസ്…
അഫീ… എനിക്കെന്തേലും പറ്റിപോയാൽ എല്ലാവർക്കും ധൈര്യം കൊടുക്കാനും, അവരെയെല്ലാം നോക്കാനും, എന്റെ സ്ഥാനത് നിന്ന് എല്ലാം ചെയ്യുവാനും നീ വേണം…
(ദേഷ്യത്തോടെ) ഇക്കാ… എന്താ പറയുന്നേ… ഇതിലും നല്ലത് എന്നെ അങ്ങ് കൊല്ലുന്നതാ…
മോളെ… നീ ഞാൻ പറയുന്നത് കേൾക്ക്… നമ്മളിൽ ആര് പോയാലും നമ്മൾ തുടങ്ങിവെച്ച പലതും നിർത്താൻ കഴിയില്ല നാഥനില്ലാതെയായാൽ ലോകത്തെ ഇല്ലാതെയാക്കാൻ നമ്മൾ തുടങ്ങിവെച്ച കൂട്ടം മതി അതുകൊണ്ട് ആര് വീണാലും അത് കൃത്യമായി മുന്നോട്ട് കൊണ്ടുപോയെ പറ്റൂ…
അവളെന്റെ മുഖത്തേക്ക് നോക്കി
നിന്നെ കൊണ്ട് പറ്റും… ഏത് സന്ദർഭത്തിലും ചിന്തിച്ച് തീരുമാനമെടുക്കാൻ നിനക്ക് കഴിയും… അവളുമാർ തനിച്ചായി പോവരുത് അവരെനല്ലോണം നോക്കണം…
ഇക്കാ…
പറയുന്നത് കേൾക്ക് പെണ്ണേ…
മ്മ്… പക്ഷേ ഇപ്പൊ ഞാൻ പോവില്ല… എനിക്കിവിടെ നിൽക്കണം…
ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്ക്…
ഇക്കാ ഇങ്ങള് എന്നെ ഒന്ന് മനസിലാക്ക്… ഇങ്ങളെ ഇങ്ങനെ ഒരവസ്ഥയിൽ വിട്ടിട്ട് പോവാൻ എനിക്ക് പറ്റില്ല… ഇതുവരെ നിങ്ങളെ ഒരു തീരുമാനത്തിനും എതിര്പറഞ്ഞിട്ടില്ല… ഇത് എനിക്ക് വേണ്ടി സമ്മതിച്ചുതന്നെ പറ്റൂ…