വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Posted by

എന്തുപറ്റി…

(ചിരിക്കാൻ ശ്രെമിച്ചുകൊണ്ട്) ഹേയ്… ഒന്നുമില്ല…

സ്കാനിംഗ് റൂമിനു വെളിയിലെത്തി നൂറയെ സ്കാനിംഗ് റൂമിലേക്ക് കയറ്റി അവളെ ഒറ്റക്ക് കിട്ടിയിട്ട് ചോദിക്കാം എന്ന് കരുതി എങ്കിലും നൂറ കയറിയ പിറകെ മറ്റൊരു സ്കാനിംഗ് റൂമും ഒഴിഞ്ഞതോടെ അഫി എന്നെ അവിടേക്ക് പറഞ്ഞയച്ചു

സ്കാനിംഗ് കഴിഞ്ഞു പുറത്തേക്കിറങ്ങെ അഫിയും നൂറയും പുറത്ത് തന്നെ നിൽപ്പുണ്ട്

അഫി ചിരിയുടെ മുഖം മൂടിയാൽ മറച്ചുപിടിച്ച ഭയം എന്നെ അലട്ടി കൊണ്ടിരുന്നു

നൂറയെ മുറിയിലാക്കി അഫിയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങിയ എനിക്ക് പിറകെ അഫിയും വന്നു മുറിയുടെ അരികിൽ നിന്നും അല്പം മാറിനിൽക്കെ

അഫീ…

ഹാ…

എന്താ…

ഹേയ്…

എന്താ പ്രശ്നമെന്ന് പറ… ഡോക്ടർ എന്താ പറഞ്ഞത്…

ഇക്കയും നൂറയും കൂടെ എവിടേലും പോയി എന്തെങ്കിലും കഴിക്കുകയോ നിങ്ങൾ മാത്രം പോവുമ്പോ എന്തേലും പ്രശ്നമുണ്ടാവുകയോ എന്തെങ്കിലും ഇൻജെക്ഷനോ മറ്റോ എടുക്കുകയോ മുറിവുപറ്റുകയോ അങ്ങനെ എന്തെങ്കിലും ചെയ്തിരുന്നോ…

ഇല്ല… എന്തേ…

നിങ്ങൾക്കു രണ്ടുപേർക്കും ഒരുമിച്ചു അത്ര സ്ട്രോങ്ങ്‌ ആയി പനിച്ചത് കൊണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്തിരുന്നു നിങ്ങളുടെ ബ്ലഡ് ടെസ്റ്റിൽ ഐഡന്റിഫയ് ചെയ്യാൻ കഴിയാത്ത എന്തോ ഒന്ന് ഉള്ളത് കൊണ്ടു നിങ്ങളെ ബ്ലഡ്‌ ഡീറ്റൈൽ ചെക്കപ്പിന് ലാബിലേക്ക് അയച്ചിരുന്നു… കുറേ പ്രാവശ്യം ടെസ്റ്റ്‌ ചെയ്ത ശേഷം ഇന്നാ റിസൾട് തന്നത്…

എന്തെങ്കിലും പ്രശ്നമുണ്ടോ…

മ്മ്…

എന്താണ്…

നിങ്ങളെ രണ്ടാളുടെ ബ്ലഡിലും ഒരു വൈറസിനെ ഐഡന്റിഫൈ ചെയ്തിട്ടുണ്ട് പ്രശ്നം… അത് ബ്ലഡ്‌ സെൽസിനെ ഇല്ലാതാകുന്നത് മാത്രമല്ല വളരെ വേകത്തിൽ മൾട്ടിപ്പിൾ ആയികൊണ്ടിരിക്കുകയാണ്… ലാബിൽ നിന്നും പറയുന്നത് ഈ സമയം കൊണ്ട് ശരീരത്തിലെ ബ്ലഡ്‌ സെൽസ് മുഴുവനായും നശിച്ചിട്ടുണ്ടാവും എന്നാണ്… പക്ഷേ നിങ്ങൾ രണ്ടുപേരും പഴയതിലും ഉന്മേഷത്തോടെ ആരോഗ്യത്തോടെ നിൽക്കുന്നത് കാണുമ്പോ എന്താ സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല… ആദ്യമായി കണ്ടെത്തുന്നതായതിനാൽ ഈ വൈറസിന്റെ സ്വഭാവമോ അതിന്റെരീതിയോ അത് ബ്ലഡ് സെൽസ് അല്ലാതെ ഏത് അവയവതെ ബാധിക്കും എന്നോ ഒന്നും ഒരു ഐഡിയയും ഇല്ല… അതാ സ്കാനിംഗ് കൂടെ എടുത്തുനോക്കിയത്…

Leave a Reply

Your email address will not be published. Required fields are marked *