അഫിയുടെ മുഖത്തെ ചിരിമായുന്നത് കണ്ട് എന്തെന്നറിയാതെ അവളെ നോക്കെ
ഞങ്ങളിപ്പോ വരാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത് അവൾ ഞങ്ങളെ കൂട്ടി ഇറങ്ങും മുൻപ് കൌണ്ടറിൽ ക്യാഷ് പേ ചെയ്യുന്നതിനൊപ്പം എന്തോ പറയുകയും ചെയ്തു ഞങ്ങൾ വണ്ടിയിൽ കയറി
അഫിയുടെ മുഖത്ത് എന്തോ ടെൻഷൻ പോലെ ഉള്ളത് കണ്ടെങ്കിലും മലയാളം കേട്ടാൽ മനസിലാവുന്ന നൂറയെ കൂടെ ടെൻഷനാക്കണ്ട എന്നോർത്ത് ഒന്നും ചോദിച്ചില്ല
വണ്ടി എടുക്കാതെ നിൽക്കുന്ന അഫിയെ നോക്കുമ്പോയേക്കും പ്ളേറ്റുകളിൽ പാർസൽ ആയി ദോശകളും കൊണ്ട് ഒരാൾ വന്ന് അഫിയുടെ കൈയിൽ കൊടുത്തു
ഹോസ്പിറ്റലിൽ ചെന്ന് പാർക്കിങ്ങിൽ വണ്ടിയും ഇട്ട് നേരെ ഞങ്ങളെ കൂട്ടി ചെന്നത് ഡോക്ടർക്ക് അരികിലേക്കാണ് ഇരിക്കാൻ പറഞ്ഞ ഡോക്ടർ നൂറയെ പരിശോധിച്ചശേഷം നൂറയെ തന്നെ നോക്കി
ഡോക്ടർ : സാധാരണ പനി വന്നാൽ ഇങ്ങനെ തന്നെ ആണോ…
നൂറ : എനിക്ക് ആദ്യമായാ പനിക്കുന്നത്…
ഡോക്ടർ വിശ്വാസം വരാത്തപോലെ അവളെ നോക്കുന്നത് കണ്ട് എല്ലാവരെയും ഒന്ന് നോക്കി
നൂറ : സത്യമാണ്… പനി ജലദോഷം അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും രോഗങ്ങൾ എനിക്കുണ്ടായതായി എന്റെ ഓർമയിൽ പോലും ഇല്ല…
ഡോക്ടർ : നിങ്ങൾ എവിടുന്നെങ്കിലും കോമണായി എന്തെങ്കിലും കഴിക്കുകയോ എന്തെങ്കിലും മുറിവുകൾ ശരീരത്തിൽ കയറാൻ സാധ്യതയുള്ള എന്തെങ്കിലും സംഭവിക്കുകയോ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ…
നൂറ : ഇല്ല…
അഫി : (എന്നെ നോക്കി) എന്തേലും ഉണ്ടായിരുന്നോ… ഒന്ന് ഓർത്തുനോക്ക്… നിങ്ങൾ രണ്ടാളും മാത്രമായി എവിടുന്നെങ്കിലും എന്തെങ്കിലും…