എല്ലാരും എവിടെ…
ചായ കുടിക്കാൻ പറഞ്ഞുവിട്ടതാ…
അവളെ ചേർത്തു പിടിച്ചു കറുത്ത കൺ തടങ്ങളും ക്ഷീണം മറച്ചുവെച്ച മുഖവും ചുണ്ടിലെ പുഞ്ചിരിയും നോക്കി
കുഞ്ഞൂ…
മ്മ്…
കഷ്ടപ്പെട്ടുപോയെന്റെ മോളല്ലേ…
കണ്ണുരുട്ടി നോക്കുന്ന അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു
പനി മാറിയല്ലേ ഉള്ളൂ ഒന്ന് രണ്ട് ദിവസം കഴിഞ്ഞോട്ടെ… ഈ പറഞ്ഞതിന് ഞാൻ തരാം… മൂക്ക് ഞാൻ കടിച്ചെടുത്തില്ലേൽ നോക്കിക്കോ…
അവളെ ചേർത്തുപിടിച്ചു ചിരിയോടെ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു ചുണ്ടിനെ വായ്ക്കുള്ളിൽ ആക്കിയതും പുറത്തുനിന്നും ഡോർ തുറക്കുന്ന ശബ്ദം കേട്ടു പെട്ടന്ന് വിട്ടുമാറി ആദ്യം ലെച്ചുവും അതിന് പിറകെ മറ്റുള്ളവരും അകത്തേക്ക് വന്നു
ഇത്ത : ശെരിക്ക് തോർത്തിയോടാ…
മ്മ്… തോർത്തി…
ഇത്തയെന്റെ മുടി പിടിച്ചുനോക്കി
മുടിചീകി റെഡിയായിക്കഴിയുമ്പോയേക്കും നൂറ കുളികഴിഞ്ഞു കോട്ടൻ നൈറ്റി ഇട്ടു പുറത്തേക്കിറങ്ങി
ഇത്ത : അവള് മാറിയിട്ട് മൂന്നാളും ചെന്ന് ചായ കുടിച്ചൊ…
മ്മ്…
നൈറ്റിക്ക് മുകളിൽ ഒരു പർദ്ധയും ഉള്ളിൽ പാന്റും ഇട്ട് മുടി ചുറ്റികെട്ടി തട്ടവും ഇട്ടവൾ സോക്സും ഷൂവും എടുത്തിട്ടു ഞങ്ങൾ കാന്റീനിലേക്കിറങ്ങി
ആര്യഭവനിൽ പോയി ദോശ കഴിച്ചാലോ…
അഫി എന്നെ നോക്കി ചിരിച്ചു ഞങ്ങൾ വണ്ടിയുമെടുത്തു ആര്യാഭവനിലേക്ക് വിട്ടു
നല്ല ചൂട് ദോശയും സാമ്പാറും ചട്ണിയും വിശപ്പില്ല എങ്കിലും നന്നായിത്തന്നെ മൂന്നുപേരും തമാശയൊക്കെ പറഞ്ഞു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഡോക്ടർ അഫിയെ ഫോൺ ചെയ്തു
ഡോക്ടറോട് ഫുഡ് കഴിക്കാൻ വന്നതാണെന്നും എത്തിയിട്ട് നൂറയെയും കൊണ്ട് റൂമിലേക്ക് വരാം എന്നും പറഞ്ഞു