അവൾ പുറത്തേക്ക് പോയി
അവളുടെ കണ്ണും തടമൊക്കെ ആകെ കറുത്തല്ലോ…
ലെച്ചു : എന്തോ കേസിന്റെ പിറകെയാ… തീരേ ഉറക്കമൊന്നുമില്ല… കല്യാണം കഴിഞ്ഞു പിറ്റേന്ന് തുടങ്ങിയതാ ഈ ഓട്ടം പുലരും മുൻപ് തുടങ്ങി നട്ട പാതിരാ ആവും വരാൻ…
കല്യാണം ഇന്നലെ അല്ലായിരുന്നോ…
അവർ നാലുപേരും എന്നെ നോക്കി ഇത്ത എന്റെ മുടിയിൽ വിരലോടിച്ചു
ഇത്ത : കല്യാണം കഴിഞ്ഞിന്ന് ഒരാഴ്ചയായി…
അപ്പൊ ഉറക്കത്തിലെന്നപോലെ ദേഹം തുടക്കുന്നതും ഡ്രസ്സ് ചെയ്യിക്കുന്നതും ഗ്ലൂക്കോസ് മാറ്റുന്നതും ഒക്കെ വ്യക്തമല്ലാതെ കണ്ടത് ഉറക്കത്തിലല്ലായിരുന്നോ
ഇത്ത : (എന്റെ തോളിൽ കൈ ഇട്ടു കഴുത്തിൽ ചുറ്റി പിടിച്ചു) എന്നാലും എല്ലാരേം പേടിപ്പിച്ചു കളഞ്ഞു നീ…
വീട്ടിൽ അറിയില്ലേ…
ഇത്ത : ഇല്ല… ഇത്രേം കാലം പനിക്കാത്ത നിനക്ക് പനിച്ചെന്നു പറഞ്ഞാൽ ഉമ്മേം ഉപ്പേം ഒക്കെ ടെൻഷനടിച്ചില്ലാതെയാവും… അതോണ്ട് പറഞ്ഞില്ല…
ഷെബത്ത…
അവളും അറിയില്ല… അവളുടറിഞ്ഞാൽ അവളും വരണമെന്ന് പറയും രണ്ടാളും ഒരുമിച്ചുവന്നാൽ വീട്ടിലറിയാതിരിക്കൂല…
മ്മ്…
ഇപ്പൊ ക്ഷീണമെല്ലാം മാറിയപോലുണ്ട് കൈയിലെ നീഡിൽ ഊരി മാറ്റി ബന്റേഡ് ഒട്ടിച്ചു തോർത്തുമായി ബാത്‌റൂമിൽ കയറി കുളിച്ചു പുറത്തേക്കിറങ്ങി മുറിയിൽ അഫിയും നൂറയും ഇരിപ്പുണ്ട് എന്നെ കണ്ടതും നൂറ എഴുനേറ്റ് അരികിലേക്ക് വന്നെനെ കെട്ടിപിടിച്ചു
പനിയൊക്കെ മാറി ഉഷാറായാല്ലോ…
നിനക്കും പനിയാണെന്ന് പറഞ്ഞു… നീയും ഉഷാറായാല്ലോ…
മ്മ്…
ഞാൻ കുളിച്ചുവരട്ടെ…
മ്മ്…
അവൾ വസ്ത്രങ്ങളും എടുത്ത് ബാത്‌റൂമിൽ കയറിയ പിറകെ പ്രീതി കൊണ്ടുവന്ന ബാഗിൽ നിന്നും അഫി എടുത്തുതന്ന മുണ്ടും ഷർട്ടും ധരിച്ചു