ഒന്നാമതെ ഇവരുടെ മുന്നിലിട്ട് വാവേ…. വാവേന്ന് വിളിക്കുമ്പോ എനിക്കെന്തോ ഒരു… അതിന്റെ കൂടെ അവള്ടെ കരച്ചിലും ന്റെ പിടി വിട്ട് പോയി ഉടനെ അവള് കരച്ചിലിന്റെ ആക്കം കൂട്ടി, ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, അവളുമാര് രണ്ടും വേറെങ്ങോട്ടോ നോക്കി പതുങ്ങി ചിരിക്കുന്നു…
“” അഹ് പോട്ടെ ഞാൻ അറിയാതെ പറഞ്ഞതല്ലേ.. ഷെമിക്ക്… ആഹ്ഹ് ഷെമിക്കെന്ന് പറഞ്ഞില്ലേ ന്റെ സ്റ്റെഫി…. “” ഞാൻ വീണ്ടും ഒന്ന് ശബ്ദം മയപ്പെടുത്തി.. ഉടനെ അവള് കരച്ചില് നിർത്തി ന്നെ കടക്കണ്ണുകൊണ്ട് നോക്കാൻ തുടങ്ങി,
“” നീ കാരണം ഞാനിവരുടെ ല്ലാം മുന്നിൽ നാണം കേട്ടറിയോ…?? “”
ഞാനത് ചോദിച്ചതും സംശയഭാവത്തിൽ ന്റെ മുഖത്തേക്ക് നോക്കി നിന്നവളെ ഞാൻ ഫോൺ തിരിച്ചു രണ്ടെണ്ണത്തിനേം കാണിച്ചു കൊടുത്ത്, പിന്നെ അവരായി അവരുടെ പാടായി..
ഇനി കുറച്ച് ദിവസത്തേക്ക് സ്റ്റെഫി വിദേശ യാത്രയിൽ തന്നെയായിരിക്കും.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ ന്റെയി വിജയം കോളേജ് മൊത്തത്തിൽ ഏറ്റെടുത്തു, നിക്ക് നല്ലൊരു സ്വീകരണവും തന്നാണ് വിട്ടത്. അങ്ങനെ അവിടുത്തെ പരുപാടി ഒക്കെ കഴിഞ്ഞു, തൊടിയിലെ കാച്ചിൽ പറിക്കുന്ന ഇടയിലാണ് ചേച്ചിയുടെ വിളി…
ഞാൻ അരയിൽ നിന്നും ഫോൺ എടുത്ത് ചെവിയിൽ വെച്ചു, കെട്ടിയിട്ട വെള്ളക്കെട്ടീന്ന് തന്നെ കയ്യും കഴുകി കേറി,
“” ഹലോ…. “” ഞാൻ കയ്യും തുടച്ചു മുന്നോട്ട് നടന്നു,