ചെറിയൊരു കലിപ്പ് മോഡിലാണ് നസീമാന്റെ സംസാരം..
“അത്… ഇത്താ… ഞങ്ങള്… പരിചയക്കാരാണ്…”
“എന്നല്ലല്ലോ അവള് പറഞ്ഞത്…”
“തന്നെയിത്താ… ഞങ്ങള് തമ്മിൽ വേറൊരു ബന്ധവുമില്ല…”
“എന്നിട്ടാണോ ഇരുപത്തിനാല് മണിക്കൂറും നീയവൾക്ക് ഫോൺ വിളിക്കുന്നത്.. “
അപ്പുറത്ത് നിന്ന് മിണ്ടാട്ടമില്ല..
“പറയെടാ… നീയെന്തിനാ എന്റെ മോൾക്ക് ഫോൺ വിളിക്കുന്നത്…?.
നീയെന്തിനാ അവൾക്ക് മെസേജയക്കുന്നത്…?”
അവന് നസീമയുടെ വിരട്ടലൊന്നും ഏറ്റില്ല..
ഏൽക്കുകയുമില്ല..
ഇതൊക്കെ കുറേ കണ്ടവനാ വിനോദ്..
എങ്കിലും അവൻ പേടിയഭിനയിച്ചു..
“ ഇത്താ… അത്..
ഞങ്ങള് തമ്മിൽ വെറും ഫ്രൺഷിപ്പ് മാത്രേയുള്ളൂ…
ഇടക്ക് ഒന്ന് വിളിക്കും… ചിലപ്പോ ഒരു മെസേജയക്കും.. അത്രേ ഉള്ളൂ…”
വിനോദ് വിനയത്തോടെ പറഞ്ഞു..
“ ഹും.. ഫ്രൺഷിപ്പ്..
കല്യാണം പോലും കഴിയാത്ത ഒരു കുട്ടിയോട് പറയാൻ പറ്റുന്ന വർത്താനാണോടാ നീയെന്റെ മോളോട് പറഞ്ഞത്.. ?
ഇതൊക്കെയാണോടാ നിങ്ങളുടെ ഫ്രൺഷിഷ്…?”..
താനയച്ച മെസേജുകൾ കുൽസൂന്റെ വീട്ടിൽ പിടിച്ചെന്ന് വിനോദിന് മനസിലായി..
അതിലൊന്നും അവനൊരു പുതുമയും ഇല്ലായിരുന്നു..
ഇതൊക്കെ പലവട്ടം സംഭവിച്ചതും,അതൊക്കെ ഭംഗിയായി കൈകാര്യം ചെയ്തതുമാണ്..
അവനെ സംബന്ധിച്ച് ഇതൊരു വിഷയമല്ല..
“ഇതവളുടെ ഉപ്പ ഇത് വരെ അറിഞ്ഞിട്ടില്ല…
അങ്ങേരറിഞ്ഞാ ഇത് ഇവിടം കൊണ്ടൊന്നും നിൽക്കില്ല…
എന്തിനാടാ ഇന്ന് രാത്രി നീ വീട്ടിലേക്ക് വരാന്ന് പറഞ്ഞത്…?..
കൊച്ചു പിള്ളേരെ വഴിതെറ്റിക്കലാണോ നിന്റെ പണി… ?..”
നസീമ ചൂടായാണ് പറയുന്നതെങ്കിലും അവളുടെ വാക്കുകൾക്ക് തീരെ ചൂടില്ല..
അത് വിനോദിന് വ്യക്തമായും മനസിലായി.
തന്നെയൊന്ന് പേടിപ്പിക്കാനാണ് അവർ വിളിച്ചത്..
പേടിച്ചത് പോലെ നിൽക്കാം..