മനു : എൻ്റെ കയ്യിൽ കാശ് ഒന്നും ഇല്ലടാ.
വിഷ്ണു : കാശ് ഒക്കെ ഞാൻ എടുക്കാം. നി വാ
മനു : അത് വേണോ ഡാ.
വിഷ്ണു : ഇനി എനിക്ക് അടിക്കാൻ നല്ലൊരു കൂട്ടുകാരൻ ഇല്ല. നിയെ ഉള്ളൂ വാടാ പ്ലീസ്.
മനു : മ്മ് ശേരി വാ.
വിഷ്ണു : എങ്കിൽ വാ ബീവറേജിൽ പോയി സാധനം വാങ്ങാം.
മനു : എന്നിട്ട് എവിടെ കൊണ്ട് പോയി അടിക്കും.
വിഷ്ണു : അതും ശേരി ആണലോ. അത് ഞാൻ മറന്നു അവൻ ഉള്ളപ്പോ അവൻ്റെ വീട്ടിൽ ആയിരുന്നു അടി.
എങ്കിൽ നമുക്ക് ബാറിൽ പോവാം.
മനു : അയ്യോ അത് വേണ്ട അച്ഛന് അറിയുന്നവർ മൊത്തം അവിടെ ഉണ്ടാവും. എനിക്ക് പണിയാ..
വിഷ്ണു : ഇനി എന്ത് ചെയ്യും എൻ്റെ വീട്ടിൽ അമ്മ സീൻ ആണ് അവിടെ പറ്റില്ല ഡാ.
മനു : എന്നാൽ എൻ്റെ വീട്ടിൽ പോവാം.
വിഷ്ണു : അയ്യേ അത് വേണ്ടാ ഞാൻ ഇതുവരെ അവിടെ വന്നിട്ട് പോലും ഇല്ല വെള്ളം അടിക്കാൻ വേണ്ടി വന്നാൽ ശേരി അവില്ല
മനു : അത് ഒന്നും സീനെ ഇല്ല.. വീട്ടിൽ ഇപ്പൊ അമ്മയും മുത്തശ്ശനും മാത്രമേ കാണു. അമ്മ ഫുൾ സപ്പോർട്ട് ആണ്.. മുത്തശ്ശൻ ആണെങ്കിൽ റൂമിൽ നിന്ന് പുറത്ത് പോലും വരില്ല. നി വാ നമുക്ക് സെറ്റ് ആക്കം.
വിഷ്ണു : ഉറപ്പ് ആണോ
മനു : ആടാ..
രണ്ടുപേരും നേരെ ബീവറേജിൽ പോയി ബീറും വാങ്ങി മനുവിൻ്റെ വീട്ടിലേക്ക് പോയി. വീടിന് മുന്നിൽ എത്തിയതും മനു വിഷ്ണുവിൻ്റെ കയ്യിൽ ബിയർ കൊടുത്ത് മെല്ലെ അകത്തേക്ക് പോയി വേറെ ആരും ഇല്ല ഉറപ്പ് വരുത്തി വിഷ്ണുവിനെ അകത്തേക്ക് വിളിച്ചു വിഷ്ണു അകത്തേക്ക് കേറി പോയി. പെട്ടന്ന് അടുക്കളയിൽ നിന്നും വീണ അവരുടെ മുന്നിലേക്ക് വന്നു.
വിഷ്ണുവിനെ കണ്ടതും വീണ ഞെട്ടി തരിച്ചു പോയി. അതും മനുവിൻ്റെ കൂടെ.