ഇളക്കക്കാരിയായിരുന്നു.കാണാനും അത്യാവശ്യം കൊള്ളാമായിരുന്നു.വടിവൊത്ത ആരെയും മയക്കുന്ന ശരീരം.എന്റെയടുത്ത് അവൾ കൊഞ്ചി കുഴഞ്ഞായിരുന്നു സംസാരിച്ചത്.മനസ്സ് മരവിച് കിടക്കുന്ന എനിക്ക് പക്ഷെ അതിലൊന്നും താൽപര്യം തോന്നിയതേ ഇല്ല.പണ്ട് ആയിരുന്നെങ്കിൽ ഒരു കളിക്ക് എപ്പോൾ ട്രൈ ചെയ്തു എന്ന് ചോദിച്ചാൽ മതി. അങ്ങനെ ആ ദിവസവും കഴിഞ്ഞു പോയി.3 ദിവസത്തെ ക്ലാസ്സിനു ശേഷം ഞങ്ങൾ അങ്ങനെ ഫീൽഡ് വർക്കിന് ഇറങ്ങി.
7.30 നു എല്ലാവരും ഒത്തുചേരുന്ന ഒരു ലൊക്കേഷൻ ഉണ്ട്. അവിടെ ഞങ്ങളും എത്തി.അവിടെ തന്നെ ഒരു ഹോട്ടൽ ഉണ്ട്.അവിടെ നിന്ന് എല്ലാ എംപ്ലോയീസിനും കാലത്ത് ചായയും കടിയും കിട്ടും.അങ്ങനെ ഞങ്ങളും ചായ ഒക്കെ കുടിച്ചു.അതിനു ശേഷം മീറ്റിംഗ് ഉണ്ട് .
മീറ്റിംഗിൽ ഞങ്ങളെ എല്ലാവർക്കും പരിചയപ്പെടുത്തി.അതിനു ശേഷം ഞങ്ങളെ ഓരോ ടീമിൽ ചേർത്തു.ഞാനും വിഷ്ണുവും വേറെ വേറെ ടീമിൽ ആയിരുന്നു.എന്റെ 3 പേർ അടങ്ങുന്ന ടീമായിരുന്നു.ഞാനും പിന്നെ ഒരു പെൺകുട്ടിയും പിന്നെ ഞങ്ങളുടെ ലീഡറും.ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ ഞങ്ങളുടെ മുകളിൽ ടീം ഹെഡ് ഉണ്ടായിരുന്നു. ഞാൻ അങ്ങനെ എന്റെ ലീഡറെയും പിന്നെ എന്റെ ടീം മേറ്റിനെയും പരിചയപ്പെട്ടു.സിബിൻ എന്നായിരുന്നു എന്റെ ലീഡറിന്റെ പേര്.
സിബിൻ ചേട്ടൻ: നിർമ്മൽ അല്ലെ ?
ഞാൻ: ആ അതെ.
സിബിൻ : ഇത് പ്രിയ.ഇനി നിങ്ങൾ ഒരുമിച്ച് ആയിരിക്കും.നിനക്ക് സ്കൂട്ടർ ഇല്ലെ ?
ഞാൻ : ആ ഉണ്ട്.
സിബിൻ:നിങ്ങൾ രണ്ടു പേരും ഒരുമിച്ച് അപ്പോൾ ഡോർ നോക് ചെയ്താൽ മതി. പ്രിയ ഇവന് വേണ്ട രീതിയിൽ എല്ലാം പറഞ്ഞ് കൊടുക്ക്. ഓകെ.
പ്രിയ : ഓകേ ബോസ്.
സിബിൻ : ഇന്ന് ഏത് ഏരിയ ആണ് ?
അങ്ങനെ സിബിൻ ബോസിന്റെ അടുത്ത് പോകുന്ന ഏരിയ പറഞ്ഞ് ഞാനും പ്രിയയും എന്റെ സ്കൂട്ടറിന്റെ അടുത്ത് പോയി.
പ്രിയ : ഹായ് ഞാൻ പ്രിയ (അവൾ കൈ എന്റെ നേരെ നീട്ടി )
ഞാൻ : ഹായ്. ഞാൻ നിർമ്മൽ.
പ്രിയ : നമുക്ക് ഇന്ന് കോളജ് റോഡ് പോവാം.അവിടെ ഒരു റസിഡൻഷ്യൽ ഏരിയാ ഉണ്ട്.
ഞാൻ: ഓകെ