വേണമെങ്കിൽ നമുക്ക് തന്നെ സെയിൽ ആക്കുകയും ചെയ്യാം. അങ്ങനെ ഞങ്ങളുടെ ആദ്യ ദിവസം എത്തി.ഞാനും വിഷ്ണുവും ഒരുമിച്ച് ഓഫീസിൽ 9.30മണിക്ക് മുമ്പേ എത്തി.7.30 ആയിരുന്നു കാലത്തെ സമയം എങ്കിലും ആദ്യ 3 ദിവസം ഞങ്ങൾക്ക് ഫീൽഡ് വർക്കിനെ ക്കുറിച്ച് ക്ലാസ്സ് പറഞ്ഞിരുന്നു. ഓഫീസിനു മുൻപിൽ കുറെ എംപ്ലോയീസ് വന്നിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഉണ്ടായിരുന്നു അതിൽ.
ക്ലാസ്സ് ഉള്ളതിനാൽ എല്ലാവരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല.ഞങ്ങൾ മാത്രമായിരുന്നില്ല പുതിയതായി ജോയിൻ ചെയ്തത്.വേറെയും 1-2 പേർ ഉണ്ടായിരുന്നു.ഞങ്ങൾ അവരെ പരിചയപ്പെട്ടു.ഒരാൾ സനൽ, മറ്റെയാൾ ടോണി.അങ്ങനെ ഞങ്ങൾ സാജൻ സാറിന്റെ ക്ലാസ്സ് ഒക്കെ കേട്ട് ബോറടിച്ചിരിക്കുമ്പോൾ ആണ് ഞങ്ങളുടെ റൂമിലേക്ക് ഒരു പെൺകുട്ടി കയറി വന്നത്.
അവൾ:ബോസ് (അവിടെയെല്ലാവരും സീനിയേഴ്സിനെയും ടീം ലീഡേഴ്സിനെയും ബോസ് എന്നായിരുന്നു വിളിച്ചിരുന്നത്.)
സാജൻ സർ : ആ നിമിഷ വരൂ.
അവൾ:ബോസേ ട്രീറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നില്ലേ…. ( അവളുടെ കയ്യിൽ ഒരു കവർ നിറയെ ലഡ്ഡു ഉണ്ടായിരുന്നു.)
സാജൻ സർ:ഓ… താങ്ക്സ്……. ദേ ഇവർക്കും കൊടുക്ക്. നമ്മുടെ പുതിയ ട്രെയ്നീസാ…….
ഗയ്സ് ഇത് നിമിഷ.നമ്മുടെ സ്റ്റാഫ് ആണ്.ഇപ്പോൾ 2 വർഷം കംപ്ലീറ്റ് ചെയ്തു.അതിന്റെ ട്രീറ്റ് ആണ്.
അങ്ങനെ ഞങ്ങൾ ലഡ്ഡുവൊക്കെ കഴിച്ച് നിമിഷയെ പരിചയപ്പെട്ടു. അവളുടെ വീട് ആലപ്പുഴയിലായിരുന്നു. അവിടെ ഉണ്ടായിരുന്ന കൂടുതൽ സ്റ്റാഫുകളും മറ്റു ജില്ലക്കാർ ആയിരുന്നു.നിമിഷയെക്കുറിച്ച് പറയുകയാണെങ്കിൽ കുറച്