ഇവിടേം പരിചയക്കാർ കൂടി. പള്ളിലെ മലയാളികളും നാട്ടിലെ മലയാളികളും തമ്മിൽ വെല്യ വെത്യാസം ഒന്നും ഇല്ല, ആവശ്യം ഇല്ലാത്ത ഇഷ്ടം പോലെ ചോദ്യങ്ങളും ഉപദേശങ്ങളും ഇവിടേം കേട്ട് തുടങ്ങി.
റൂമിൽ ഒറ്റക്ക് ഇരുന്ന് മടുത്തു, ഇവിടെ ഉള്ള എല്ലാ പിള്ളാർക്കും പാർട്ണർസ് ഉണ്ട്, എനിക്കാണേൽ എല്ലാം കൊണ്ടും ഒരു ഒറ്റപ്പാട്, മൊത്തത്തിൽ മടുപ്പായി തുടങ്ങി.
ഇവിടുന്ന് മാറി താമസിച്ചിട്ട് ഒരു ജോലി നോക്കാൻ ഞാൻ തീരുമാനിച്ചു. ഈ കാര്യം ഞാൻ ആരോടും പറയാൻ നിന്നില്ല. ഒരു രണ്ട് മൂന്ന് മണിക്കൂർ അകലെ ഉള്ള ഒരു ടൗണിൽ ഒരു വീട് സങ്കടിപ്പിച്ചു, പള്ളിലും ആരോടും പറഞ്ഞില്ല. നിമ്മിയോടും ലോറെൻസിനോടും പോകുന്ന ഒരാഴ്ച മുമ്പേ പറയാം എന്ന് തീരുമാനിച്ചു.
അങ്ങനെ സ്ഥലം മാറാൻ ഉള്ള എല്ലാ തയാറെടുപ്പും കഴിഞ്ഞ്, ഞായറാഴ്ച പള്ളിലും പോയി.
പക്ഷെ അന്ന് നിമമീം ലോറിൻസും പള്ളിൽ വന്നില്ല, വിളിച്ചിട്ട് രണ്ട് പേരും ഫോണും എടുത്തില്ല.
ഞാൻ രണ്ട് പേർക്കും എന്റെ താമസം മാറാനുള്ള പ്ലാൻ മെസ്സേജ് ആയി അയച്ചു.
നിമ്മി ഉടൻ തന്നെ മറുപടി തന്നു. ഞാൻ പ്രതീക്ഷിച്ച പോലെ അവൾ കൂടുതൽ ഒന്നും തന്നെ ചോദിച്ചില്ല.
‘നല്ല കാര്യം, പോകുന്ന മുൻപേ കാണാൻ പറ്റുവാണേൽ കാണാം’ എന്ന് പറഞ്ഞ് മെസ്സേജ് ഇട്ടു.
എനിക്ക് എന്തോ ഒരു പന്തികേട് തോന്നി, പക്ഷെ ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.
ആ ആഴ്ച്ച മുഴുവൻ പുതിയ സ്ഥലത്തേക്ക് മാറുന്ന സന്തോഷവും തയാറെടുപ്പും ആയിരുന്നു.
പോകുന്ന തലേ ദിവസം വന്ന് കാണാം എന്ന് നിമ്മി മെസ്സേജ് അയച്ചിരുന്നു.
ഞാൻ പാക്കിങ് എല്ലാം കഴിഞ്ഞ് പുതിയ സ്ഥലത്തെ പറ്റി ഒക്കെ വായിച്ച് കൊണ്ട് ഇരുന്നപ്പോൾ ഡോർ ബെൽ കേട്ടു, നിമ്മിയാണ്.
പോകുന്ന മുൻപേ കാണാം എന്ന് പറഞ്ഞത് പോലെ തന്നെ കക്ഷി എത്തി. ഞാൻ വാതിൽ തുറന്നു. അവൾ എനിക്ക് ഒരു പേപ്പർ ബാഗ് നീട്ടി, ഞാൻ അത് വാങ്ങി തുറന്ന് നോക്കി. കുറച്ച് സ്നാക്സ്, പിന്നെ ഒറു ഫുൾ കുപ്പിയും.