എന്റെ ആദ്യത്തെ യൂറോപ്പിയൻ വിന്റർ അനുഭവിച്ചപ്പോൾ ഈ നാടിനോട് തോന്നിയ ആരാധന ഒക്കെ കുറച്ച് കുറഞ്ഞു, അഞ്ചാറ് ദിവസം നല്ല രസം ആയിരുന്നു, പിന്നങ്ങോട്ട് തണുപ്പ് കൂടാൻ തുടങ്ങി, എലിന്റെ ഇടെല്ല് കുത്തി കേറുന്ന തണുപ്പ്.
പുറത്തോട്ട് ഒന്ന് ഇറങ്ങണേൽ പത്ത് മിനിറ്റ് വേണം ഡ്രെസ്സ് എല്ലാം ഇടാൻ, മൂടികെട്ടിയ അന്തരീക്ഷോം.
വല്ലാത്ത ഒരു ഒറ്റപ്പെടലിന്റെ വിഷമവും, നാട്ടിൽ വെച്ച് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വിഷമം.
ആ സമയത്താണ് ഇവിടെ എവിടേലും പള്ളിൽ പോണം എന്ന നിർദേശവുമായി എന്റെ മമ്മിയും അവൾടെ മമ്മിയും വരുന്നത്.
അങ്ങനെ നരകത്തിൽ പോകാതിരിക്കാൻ ഞങ്ങൾ രണ്ടും ഞായറാഴ്ച പള്ളിൽ പോയി തുടങ്ങി, കൂടെ ലോറെൻസും.
പുള്ളിയുടെ കോഴ്സ് തീരാറായി. ഇനി ജോലി വല്ലതും നോക്കണം എന്നാണ് പ്ലാൻ അത്രേ.
നിമ്മി പഠിത്തത്തിൽ ഉഴപ്പി നടന്ന കൊണ്ട് ഞാൻ എന്തേലും ഒക്കെ പറഞ്ഞ് കോടുക്കണേ എന്നായി.
പിന്നെ പിന്നെ പള്ളിപോക്കും കഴിഞ്ഞു നിമ്മി എന്റെ റൂമിൽ പഠിക്കാനായി വന്ന് തുടങ്ങി. ഞാൻ അവൾക്ക് പഠിപ്പിച്ച് കൊടുക്കുന്നതിനു പാരിത്തോഷികം ആയി എല്ലാ ആഴ്ചയും ഓരോ കുപ്പിയും കൊണ്ടാണ് വരവ്, അത് ഞാനും അവളും കൂടെ തന്നെ പഠിത്തം കഴിഞ്ഞ് അടിച്ച് തീർക്കും, രാത്രി ആകുമ്പോൾ ലോറെൻസ് വന്ന് അവളെ കൂട്ടിട്ട് പോകും. എല്ലാ ആഴ്ചയും ഇതൊരു പതിവായി.
വെള്ളമടിച്ച് കഴിഞ്ഞാൽ അവളുടെ വായിൽ നിന്ന് പച്ചത്തെറിയെ വരാത്തൊള്ളൂ. ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും എന്തേലും തെറി വാക്ക് പ്രയോഗിച്ചില്ലേൽ അവൾക്ക് സമാധാനം ഇല്ല.
ഒന്നാമത്തെ അവൾ ഭയങ്കര ബോൾഡ് സ്വഭാമാണ്, കള്ള് കുടിച്ചാൽ കുറച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങും.