അയ്യോ അങ്ങനെ ഒന്നും ജോ ചെയ്യേണ്ട. അതൊക്കെ സമയം ആകുമ്പോൾ ഞങ്ങൾ ശെരിയാക്കിക്കോളാം. ഞാൻ ഉദ്ദേശിച്ചത് ഒരു സപ്പോർട്ട് മാത്രമാ.
ഞാൻ തലയാട്ടി സമ്മതിച്ചു. അങ്ങനെ അവരുടെ ഇടയിലെ മൂന്നാമത്തെ ചക്രമായി ഞാൻ.
ഞങ്ങൾ പോകുന്ന അതെ ഫ്ലൈറ്റിൽ ആണ് പുള്ളിയും ടിക്കറ്റ് എടുത്തത്. ഇവിടുന്ന് ഫ്ലൈറ്റിൽ കേറുന്നത് മുതൽ രണ്ട് പേരും എന്നെ പൊക്കിക്കൊണ്ടാ നടന്നെ. എന്റെ പെട്ടി ചുമക്കുന്നു, ഫുഡ് വാങ്ങി തരുന്നു, ചോക്ലേറ്റും, ബിസ്‌ക്കറ്റും എന്തെല്ലാം കൈകൂലികൾ ആണോ.
ഫ്ലൈറ്റിൽ ഞാൻ എന്റെ സീറ്റ് അവന് കൊടുത്തു അവർക്ക് ഒരുമിച്ച് ഇരിക്കാൻ. പകരം അവർക്ക് കിട്ടിയ കള്ള് എല്ലാം എനിക്ക് എത്തിച്ച് തന്നു. ഞാൻ അതും കുടിച്ച് അവിടം വരെ കിടന്നുറങ്ങി.
അവിടെ എത്തി, അഡ്മിഷന്റെ കാര്യത്തിനും, വീട് നോക്കാനുമൊക്കെ ഓടാൻ രണ്ട് പേരും എന്റെ കൂടെ ഉണ്ടാരുന്നു.
ക്ലാസ്സ് തുടങ്ങി കഴിഞ്ഞപ്പോൾ ഞാൻ പഠിത്തതിന്റെ തിരക്കിലായി.
ഭാഗ്യത്തിന് ഞാനും നിമ്മിയും അടുത്തല്ല സ്റ്റേ ചെയ്യുന്നത്, അല്ലേൽ അവളുടെ കാര്യം എല്ലാം എന്നെ കൊണ്ട് തിരക്കി അറിയിക്കാൻ അവളുടെ മമ്മി എന്റെ മമ്മിയെ ഏർപ്പാടാക്കിയെനേം.
ഞാൻ പഠിത്തത്തിലും നിമ്മി കറക്കത്തിലും ശ്രദ്ധിച്ചു.
ലോറിൻസിന് ഇവിടേം കാർ ഉണ്ട്, ഇടക്ക് പുറത്ത് പോവാൻ എന്നേം വിളിക്കും, പക്ഷെ ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. എന്നാലും എല്ലാ ആഴ്ചയും വിളിച്ച് ഒരു പത്ത് മിനിറ്റ് നിമ്മി എന്റെ സുഖവിവരങ്ങൾ അന്വേഷിക്കും. പിന്നെ അവൾ കോളേജിൽ വല്ലപ്പോഴും വന്ന് പോകുന്ന കൊണ്ട് അവിടുത്തെ വിശേഷങ്ങളും ഞാൻ പറഞ്ഞ് കൊടുക്കും.
പക്ഷെ ബാക്കി എല്ലാംകൊണ്ടും സുഖമായ ജീവിതം. ആരും ആരുടേം കാര്യത്തിൽ ഇടപെടാൻ വരില്ല, ആരുടേം അനാവശ്യ ചോദ്യങ്ങളും കേൾക്കേണ്ട. അങ്ങനെ കുറച്ച് നാൾ മുമ്പോട്ട് പോയി.