സമയമുള്ളപ്പോൾ ഒരു ദിവസം അങ്ങോട്ട് ചെല്ലാൻ വര്ഗീസ് അച്ചായൻ പറഞ്ഞു, കോളേജിന്റേം മറ്റു കാര്യങ്ങളും വിശദമായി നിമ്മി എന്റെ പപ്പക്കും മമ്മിക്കും പറഞ്ഞ് കൊടുക്കാമെന്ന്. അങ്ങനെ ഞങ്ങൾ മൂന്നും കൂടി ഞങ്ങൾ ഒരു ശനിയാഴ്ച വൈകുന്നേരം അവരുടെ വീട്ടിൽ പോയി.
ഞാൻ നിമ്മിയെ കണ്ടിട്ട് കുറച്ച് വർഷമായി, കാരണം പത്താംക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് പഠിച്ചിട്ടില്ല, അവൾ കേരളത്തിന് പുറത്തായിരുന്നു കുറെ നാൾ.
ഞങ്ങൾടെ കാർ എത്തിയപ്പോൾ നിമ്മിയാണ് ഗേറ്റ് തുറന്നത്, അവളെ കണ്ടിട്ട് ഞാൻ തിരിച്ചറിഞ്ഞില്ല. മെലിഞ്ഞ് ഉണങ്ങി ഓടി നടന്നിരുന്ന പെണ്ണ് ഇപ്പൊ തടിച്ച് കൊഴുത്തു.
ഞാൻ വണ്ടിയിൽ നിന്ന് ഇങ്ങിപ്പോ തന്നെ അവൾ എന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു, ജോമോന് ഒരു മാറ്റവും ഇല്ല. ഞാൻ ചിരിച്ചു എന്ന് വരുത്തി.
വീട്ടിൽ കയറി ചായകുടിയും കുശലാന്വേഷണത്തിനും ശേഷം ഞങ്ങൾ പഠിത്തത്തെ പറ്റി ചർച്ച തുടങ്ങി.
പണ്ട് ഒരു വക പഠിക്കാതെ നടന്ന നിമ്മിക്ക് ഇപ്പൊ യൂറോപ്പിലെ കോഴ്സിനെയും കോളേജിനെ പറ്റിയും ഒക്കെ നല്ല അറിവ്.
അവളുടെ വാ തോരാതെ ഉള്ള വർത്തമാനം എല്ലാം ഞാൻ കേട്ടിരുന്നു. ഡീറ്റെയിൽസ് എല്ലാം എനിക്ക് അയച്ച് തരാമെന്ന് അവൾ പറഞ്ഞു.
കുറച്ച് നേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ ഇറങ്ങി. പോവാൻ നേരം നിമ്മിയുടെ മമ്മി എന്റെ മമ്മിയോട് പറഞ്ഞു. ജോമോൻ ഉണ്ടേൽ ഞങ്ങൾക്ക് ഒരു സമാധാനം ഉണ്ട് ഇത്രേം ദൂരം അല്ലെ, ഒരു പരിചയം ഇല്ലാത്ത സ്ഥലം.
അത് കേട്ടതും എന്റെ മമ്മിക് ആത്മാഭിമാനം. അവൻ എന്തായാലും പുറത്ത് പോയി പഠിക്കാൻ ഇരിക്കുവാ. പിന്നെ പറഞ്ഞ് വരുവാണേൽ അപ്പൻ വകേൽ നിമ്മി ജോമോന്റെ പെങ്ങളല്ലേ. പിള്ളേർ രണ്ടും ഒരു സ്ഥലത്ത് ആണേൽ നമ്മുക്കും ഒരു സമാധാനമാ.
നിമ്മി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചെന്ന് വരുത്തി.