നീ അതൊക്കെ പതുക്കെ കണ്ട് പിടിച്ചാ മതി, ഇവിടെ ഞാൻ താമസിക്കുന്നിടത്ത് ഒരു റൂം വെറുതെ കിടക്കുവാ, എനിക്ക് ഇത്രേം സ്ഥലത്തിന്റെ ആവശ്യം ഇല്ല. തല്കാലം നിനക്ക് ഇവിടെ നിക്കാമെല്ലോ.
അത് നിനക്ക് ബുദ്ധിമുട്ട് ആവില്ലേ?
എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല, നീ കൂടെ ഉണ്ടേൽ അത്രേം വാടക കുറഞ്ഞ് കിട്ടുമെല്ലോ. നീ എന്തായാലും ഇങ്ങോട് വരാൻ ഉള്ള കാര്യങ്ങൾ നോക്ക്. കൂടുതൽ ഒന്നും ആലോചിച് മിനക്കെടേണ്ട.
ആ ഞാൻ നോക്കാം.
നോക്കാമെന്ന് ഒന്നും പറയണ്ട, ഉടനെ തന്നെ അവിടുന്ന് മാറാൻ ഉള്ള ഏർപ്പാട് ചെയ്യ്. അവൾ അത് സമ്മതിച്ചു, ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിച് ഇരുന്നു. ഫോൺ വെക്കുന്ന മുമ്പേ അവൾ പറഞ്ഞു.
ജോമോനെ…
എന്നാ… നിമ്മി.
താങ്ക്സ് ഡാ.
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. അവൾ ഫോൺ വെച്ച് കഴിഞ്ഞ്, മനസ്സിൽ എന്തോ ഒരു വലിയ ആശ്വാസം.
ഞാൻ പിറ്റേ ദിവസം ജോലിക്ക് പോയപ്പോൾ, നിമ്മിയുടെ ജോലിക്കാര്യം സംസാരിച്ചു, അവർ അന്നേരം തന്നെ സമ്മതിച്ചു. ഞാൻ നിമ്മിയെ ഫോൺ വിളിച്ച് ഇങ്ങോട്ട് പോരാൻ എല്ലാം റെഡി ആക്കാൻ പറഞ്ഞു. അവൾ രണ്ട് ദിവസത്തിനുള്ളിൽ എല്ലാം ശെരിയാക്കി ഇങ്ങോട്ട് വരാം എന്ന് വാക്ക് തന്നു.
അങ്ങനെ നിമ്മി എന്റെ കൂടെ താമസം മാറി, എനിക്ക് കുറച്ച് സമാധാനവും സന്തോഷവും ആയി.
ഞങ്ങൾ ഒരുമിച്ച് ജോലിക്ക് പോയി വരും. അവൾക്ക് വേറെ ഷിഫ്റ്റ് ആണേൽ ഞാൻ ഭക്ഷണം ഉണ്ടാക്കി വെക്കും, അവളും അവൾക്ക് പറ്റുമ്പോൾ ഫുഡ് ഉണ്ടാക്കി വെക്കും.
ഞങ്ങൾക്ക് രണ്ടും അവധി ഉള്ളപ്പോ ഞങ്ങൾ ഒരുമിച്ച് വീടെല്ലാം വൃത്തിയാക്കി, ഒരു കുപ്പി മേടിച് അടിച്ച് കാര്യം പറഞ്ഞ് ഇരിക്കും. അവളുടെം എന്റേം വീട്ടിൽ ഞങ്ങൾ ഒരുമിച്ചാ നിക്കുന്നെ എന്ന് പറഞ്ഞില്ല.
എന്നെ അതിശയിപ്പിച്ച ഒരു കാര്യം എന്താണെന്നുവെച്ചാൽ അവൾ പിന്നീട് ഒരിക്കൽ പോലും ലോറിൻസിന്റെ കാര്യം എന്നോട് പറഞ്ഞിട്ടില്ല, ഞാൻ അവളോടും അതിനെ പറ്റി ചോദിക്കാൻ നിന്നിട്ടുമില്ല.