പുതിയ സ്ഥലത്ത് എത്തിയ സന്തോഷം ഒന്നും എനിക്ക് തോന്നിയില്ല, എന്തോ ഒരു കുറ്റബോധം മനസ്സിൽ. എല്ലാം യന്ത്രികമായി ചെയ്ത് തീർത്തു.
പിറ്റേ ദിവസം തന്നെ അടുത്ത് ഉള്ള ഒരു റസ്റ്റ്‌ടോറന്റിൽ ഒരു ജോലി സംഘടിപ്പിച്ചു. അവിടേം രണ്ട് മലയാളികൾ ഉണ്ട് ആശ്വതി, ആനി. ഇവിടെ പഠിക്കാൻ വന്ന പിള്ളാരാ. ആനി ഉടൻ തന്നെ തിരിച്ച് നാട്ടിലേക്ക് മടങ്ങുവാ. അവരോട് വല്യ കമ്പനി ആയില്ലെങ്കിലും, ഒരാഴ്ച്ച കൊണ്ട് ഞാൻ പുതിയ സ്ഥലവുമായി പൊരുത്തപ്പെട്ടു.
ഞായറാഴ്ച നിമ്മി എന്നെ ഫോൺ വിളിച്ചു, ഞങ്ങൾ കുറെ നേരം സംസാരിച്ചു, അവൾ ഇനി മുതൽ പള്ളിൽ പോകുന്നില്ല എന്ന്.
പക്ഷെ വളരെ നോർമലായിട്ടാണ് അവൾ സംസാരിച്ചത്. അവളുടെ വിഷമം ഒന്നും പുറത്ത് കാണിക്കാതെ, എന്റെ വിശേഷങ്ങൾ എല്ലാം കേട്ടിരുന്നു. അവൾ ഫോൺ വെച്ചപ്പോൾ എന്റെ മനസ്സിൽ ഒരു വിങ്ങൽ. എന്തോ ഒരു നഷ്ടബോധം.
പിറ്റേ ദിവസം ജോലി കഴിഞ്ഞ് വീട്ടിൽ എത്തി വെറുതെ ഇരുന്നു. ഒന്നും ചെയ്യാൻ തോന്നുന്നില്ല. എനിക്ക് പെട്ടെന്ന് വിഷമത്തിന്റ ഒരു നൊമ്പരം എന്റെ നെഞ്ചിൽ തോന്നി. ഞാൻ ഫോൺ എടുത്ത് നിമ്മിയെ ഡയൽ ചെയ്തു.
അവൾ ഫോൺ എടുത്ത് ഹലോ പറഞ്ഞു. അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവൾ കരയുവാരുന്നു എന്നെനിക്ക് തോന്നി.
എന്നാടുക്കുവാ നിമ്മി?
ചുമ്മാ ഇരിക്കുവാ ജോമോനെ, എന്നാടാ?
ഡി ഇവിടെ ഞാൻ ജോലി ചെയുന്ന റസ്റ്റ്‌ടറ്‍റെന്റിൽ, ഒരു പെണ്ണ് നാട്ടിൽ തിരിച്ച് പോവാ, നിനക്ക് ആ ജോലി ഞാൻ ചോദിക്കട്ടെ?
അവൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല, എന്നിട്ട് പറഞ്ഞു, ഞാൻ അവിടെ വന്ന് ഇനി താമസം ഒകെ കണ്ട് പിടിക്കണ്ടേടാ.