ഞാൻ ലോറിൻസിനെ വിളിച്ച് ഒന്ന് സംസാരിക്കട്ടെ? ഞാൻ അവളോട് ചോദിച്ചു.
അതൊന്നും വേണ്ട ജോമോനെ, എന്റെ പട്ടിക്കും വേണ്ട ഇനി അവനെ. അവന്റെ പേര് പോലും എനിക്ക് കേൾക്കണ്ട.
ഞാൻ തലയാട്ടി.
കുറച്ച് ബ്രെഡ് മോരിച്ച് ഒരു ഓംലെറ്റും ഉണ്ടാക്കി ഞാൻ അവൾക്ക് കൊടുത്തു, അവൾ ഒന്നും സംഭവിക്കാത്ത പോലെ സാധാരയായി എന്നോട് സംസാരിച്ചു. അവളുടെ വിഷമം കുറെ മാറി എന്ന് എനിക്ക് തോന്നി.
നീ പള്ളിൽ പറഞ്ഞോ പോവുന്ന കാര്യം?
ഇല്ല ഞാൻ പറഞ്ഞില്ല നിമ്മി, വീട്ടിൽ സൂചിപ്പിച്ചേ ഉള്ളു പക്ഷെ പറഞ്ഞില്ല നാളെ മാറുവാ എന്ന്.
ആരോടും പറയണ്ട, അതാ നല്ലേ. നി എപ്പോളാ ഇറങ്ങുന്നേ?
ഉച്ചക്ക് വണ്ടി വരാനാ പറഞ്ഞേക്കുന്നെ, രാത്രി ആവുന്ന മുമ്പ് അവിടെ എത്തണം.
എന്നാൽ ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയെച്ചും വരാം, നീ ഉച്ചക്ക് ഒന്നും ഉണ്ടാക്കാൻ നിക്കേണ്ട ഞാൻ വരുന്ന വഴി മേടിച്ചോണ്ട് വരാം. അവൾ അതും പറഞ്ഞ് ഇറങ്ങി.
ഞാൻ അവൾ പോയി കഴിഞ്ഞ് കുറെ നേരം വെറുതെ ആലോചിച്ച് ഇരുന്നു. എന്തോ ഒരു മരവിപ്പ്, ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അവർ തമ്മിൽ പിരിയും എന്ന്.
ഉച്ചക്ക് മുമ്പ് നിമ്മി വന്നു. അവൾ കൊണ്ടുവന്ന ഫുഡ് ഞങ്ങൾ ഒരുമിച്ച് ഇരുന്ന് കഴിച്ചു.
എനിക്ക് പോകാൻ ഉള്ള വണ്ടി വന്നപ്പോ അവൾ സാധനങ്ങൾ എല്ലാം അതിൽ കേറ്റാൻ സഹായിച്ചു. വീടിന്റെ താക്കോൽ ഓണറിനു കൊടുക്കാൻ ഞാൻ അവളെ ഏൽപ്പിച്ച് വണ്ടിയിൽ കേറി.
നന്നായിരിക്ക് ജോമോനെ… അവൾ സന്തോഷത്തോടെ ചിരിച്ചിട്ട് എന്നോട് പറഞ്ഞു. എന്റെ തൊണ്ടയിൽ കനം കൂടി, ഞാൻ ഒന്നും മിണ്ടാതെ തല ആട്ടി. വണ്ടി മുമ്പോട്ട് നീങ്ങി, നിമ്മി കൈ വീശി ബൈ പറഞ്ഞു. ഞാൻ അവൾ എന്റെ കാഴ്ച്ചയിൽ നിന്ന് മറയുന്നത് വരെ നോക്കി ഇരുന്നു. എന്റെ കണ്ണിൽ നിന്ന് ഞാൻ അറിയാതെ രണ്ട് കണ്ണുനീർ ഇറ്റ് കവിളിൽ വീണു.