അല്ല ജോ എനിക്ക് പിന്നെ മനസിലായി നീ ഒന്നും അറിഞ്ഞില്ല എന്ന്.
നീ ഇവിടുന്ന് പോകുന്ന മുമ്പേ ഇതും പറഞ്ഞ് നിന്നേം കൂടെ വിഷമിപ്പിക്കേണ്ട എന്ന് വെച്ചാ നിന്നോട് ഒന്നും പറയാഞ്ഞേ. ഇപ്പോളും വന്ന് നിന്നെ കണ്ട് യാത്ര പറഞ്ഞ് പോണമെന്നേ ഉണ്ടാരുന്നോളു. പക്ഷെ സങ്കടം പിടിച് വെക്കാൻ പറ്റുന്നില്ലടാ, എനിക്ക് ഒന്ന് പറഞ്ഞ് കരയാൻ പോലും ആരും ഇല്ലെടാ ജോമോനെ…
ഞാൻ ഒന്നും മിണ്ടാതെ അവൾ പറയുന്നതും കേട്ട് ഇരുന്നു, എനിക്ക് വല്ലാത്ത വിഷമം ആയി അവളുടെ കരച്ചിൽ കണ്ട്.
നിനക്ക് അറിയാമോ ജോമോനെ, ഞാൻ ആ പൂറിമോനെ, ഇച്ചായാ എന്നല്ലാതെ പേര് തികച്ച് വിളിച്ചിട്ടില്ല. അവന് വേണ്ടി ഞാൻ ഗർഭം ആവാതെ ഇരിക്കാൻ ഉള്ള ഓപ്പറേഷൻ വരെ ചെയ്തു, അറിയാമോ? അത്കൊണ്ട് എന്റെ ജീവിതകാലം മുഴുവൻ ഇനി ഹോർമോൺ ഗുളിക തിന്നാലേ പറ്റത്തൊള്ളൂ.
എല്ലാം കേട്ട് ഞെട്ടി ഇരിക്കാൻ അല്ലാതെ ഒന്നും പറയാൻ എനിക്ക് പറ്റിയില്ല. അവൾ പിന്നേം കുപ്പിയിൽ നിന്ന് ഒഴിച്ച് കുടിച്ച് കൊണ്ടിരിന്നു, ഞാൻ ഒരു തുള്ളി പോലും കുടിച്ചില്ല. അവളോട് കുടിക്കേണ്ട എന്നും പറയാനും നിന്നില്ല.
ആ കുപ്പി പകുതിയും തീർത്ത്, അവരുടെ കഥകൾ മൊത്തം പറഞ്ഞിട്ട് അവൾ അവിടെ തന്നെ കിടന്നു. ഞാൻ പാക്ക് ചെയ്ത് വെച്ച ഒരു ബ്ലാങ്കറ്റ് എടുത്ത് അവളെ പുതപ്പിച്ചു.
എല്ലാം കേട്ടിട്ട് എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല, അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നായിരുന്നു എന്റെ പേടി.
രാവിലെ എണീച്ച് ഒരു കാപ്പി ഇട്ടിട്ട് ഞാൻ അവളെ വിളിച്ചു, അവൾ എണീച്ച് അത് വാങ്ങി കുടിച്ചു.