ഉണ്ടെങ്കിൽ അയാൾ എന്തായിരിക്കും അയച്ചിട്ടുണ്ടാവുക ??
ഇനി എപ്പോഴെങ്കിലും ആൽബി തന്റെ ഫോൺ എടുത്തിട്ടുണ്ടെങ്കിൽ ആദ്യം വരുന്നത് ശിവയുടെ മെസ്സേജ് ആണെങ്കിൽ ??
ഓരോന്ന് ആലോചിച്ച് സ്റ്റെല്ലക്ക് ഉറങ്ങാൻ പറ്റിയിരുന്നില്ല അവൾ തിരിഞ്ഞു മറിഞ്ഞും കുറെ സമയം കിടന്നു… ഇടക്ക് തല ഉയർത്തി നോക്കിയതും ആൽബി നല്ല ഉറക്കത്തിലേക്ക് എത്തിയിരുന്നു..!!
” ഏത്.. നേരത്ത് ആണാവോ.. കോപ്പ്…!!!! ”
അവൾ ശബ്ദമുണ്ടാക്കാതെ ഫോൺ ഒരിക്കൽ കൂടി എടുത്തു പിടക്കുന്ന നെഞ്ചോടെ ഫോണിൽ നെറ്റ് ഓൺ ചെയ്തു..
അവളുടെ പ്രേതീക്ഷകളെ.. തെറ്റിച്ച് കൊണ്ട് ശിവയുടെ തുടർ മെസ്സേജുകൾ ഒന്നും ഉണ്ടായിരുന്നില്ല…!!
കുറച്ചു സമയം കൂടി ഫോൺ കയ്യിൽ പിടിച്ച സ്റ്റെല്ല… നേരെ ശിവയുടെ അക്കൗണ്ട് പ്രൊഫൈലിൽ കയറി ഇട്ടിരിക്കുന്ന ഡിപി ഓപ്പൺ ചെയ്തു നോക്കി..!!
” Wow.. ”
അത്യാഡംബരമായ ഒരു റിസോർട്ടിന്റെ മുൻഭാഗം അതിന്റെ വശത്തായി നിർത്തിയിട്ടിരിക്കുന്ന കറുത്ത ബി എം ഡബ്ല്യൂ അതിനുമുന്നിലായി ഒരു കോട്ടും സ്യൂട്ടും തിരിച്ച് പോക്കറ്റിൽ കയ്യിട്ടു നിൽക്കുന്ന ശിവ..!!
ഇംഗ്ലീഷ് സിനിമയിൽ കാണുന്നതു പോലെയുള്ള ഒരു ഫ്രെയിം ആയിരുന്നു അത് അവൾ ആ ഫോട്ടോ ഒന്ന് സൂം ചെയ്തു നോക്കിയതിനുശേഷം വീണ്ടും ഫോൺ അവിടെ തന്നെ വെച്ച് സമാധാനത്തോടെ ഉറക്കത്തിലേക്ക് വീണു…!!
പിറ്റേദിവസം അവൾ കുറച്ചു വൈകി ആണ് എഴുന്നേറ്റത്.. അപ്പോഴേക്കും ആൽബി ബ്രേക്ക് ഫാസ്റ്റ് തയ്യാർ ആക്കിയിരുന്നു..
” എഴുന്നേറ്റോ.. പോത്ത്..!! ”
ആൽബിയുടെ ശബ്ദം അവളുടെ ശ്രെദ്ധ തിരിച്ചു.