അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Posted by

ഓഫീസ് ഗ്രൂപ്പിൽ ലൊക്കേഷൻ വന്നിരുന്നു എം ജി റോഡ് ‘ ചിക്കാഗോ ‘ പബ്ബിലെക്ക് എത്തുക

“ആൽബി ഇത് നമ്മൾ അന്ന് വന്ന
പബ്ബ് ആണ് ”
മെസ്സേജ് കണ്ടതും അവൾ ആൽബിയെ അറിയിച്ചു.

” ആഹാ..! കൊള്ളാമല്ലൊ ”
അവനും അത് സർപ്രൈസ് ആയിരുന്നു.

” ഒന്ന് വേഗം വാ.. ആൽബി ”
ഒരു കൈയിൽ സൈഡ് ബാഗും തൂക്കി അതി സുന്ദരിയായി തന്നെ അവൾ ആൽബിയുടെ കൂടെ ഉള്ളിലേക്ക് പോയി..
അകത്തേക്ക് ചെന്നതും അന്നേ ദിവസം അവളുടെ ടീം മൊത്തമായി അവിടെ ഉണ്ടായിരുന്നു..

‘ചിക്കാഗോ ‘ പബ്ബ് അന്ന് കമ്പനിക്ക് വേണ്ടി മൊത്തമായി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു..
ഒരു തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു എങ്കിലും ഇന്ന് പൂർണ സ്വാതന്ത്ര്യത്തോടെ നടക്കാൻ പറ്റുന്നതിൽ അവൾ സന്തോഷവതിയായിരുന്നു….

അവൾക്ക് കംഫർട്ടബിൾ ആയ എല്ലാം ചുറ്റും ഉണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സ് പൂർണ്ണതയില്ലാതെ…എന്നാൽ പ്രതീക്ഷയോടെ അവിടെ ആരെയൊ തിരയുന്നുണ്ടായിരുന്നു…!!

സുഹൃത്തുക്കൾക്ക് എല്ലാം അവൾ ആൽബിയെ പരിചയപ്പെടുത്തി എല്ലാവരും ഓരോ റൗണ്ട് ബിയർ അടിച്ച് ആക്റ്റീവ് ആയി നിൽക്കുന്ന സമയം….സ്റ്റെല്ല ആൽബിയുടെ കൈ പിടിച്ച് പുറകോട്ട് തന്നെ മാറി നിൽക്കുകയായിരുന്നു..!!

” കം ഓൺ.. സ്റ്റെല്ല.. ജോയിൻ അസ് ”
കോളീഗ്സ് അവളുടെ കൈ പിടിച്ച് വലിച്ചു.. ആൽബിയും അവളെ ഫ്ലോറിലേക്ക് തള്ളി വിട്ടു..

ഒരു തമിഴ് ഗാനത്തിന്റെ അകമ്പടിയോടെ അവൾ ഡാൻസ് ഫ്ലോറിലേക്ക് ഇറങ്ങി..
പുറകെ ആൽബിയും ജോയിൻ ചെയ്തു..

കുറച്ച് സമയം ഡാൻസ് കളിച്ച് മടുത്തു എന്ന് തോന്നിയപ്പോൾ എല്ലാവരും തിരികെ വന്ന് കസേരകളിൽ ഇരിപ്പിടം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *