പതിവിനു വിപരീതമായി അവളുടെ ടേബിളിന്റെ ഭാഗത്തേക്ക് അവൻ തിരിഞ്ഞു പോലും നോക്കാൻ കൂട്ടാക്കാതെ സെക്കന്റ് ഫ്ലോറിലേക്ക് കയറി പോയി..!!
ഒട്ടും പ്രതീക്ഷിക്കാതെ ശിവയെ വീണ്ടും കണ്ടതും സ്റ്റെല്ലയുടെ മനസ്സ് രണ്ട് ചിന്തയിലായി.
‘ പോയി നോക്കണമോ ‘
‘ അതോ മിണ്ടാതെ പോകണോ ? ‘
കുറച്ചു സമയം ബാഗും പിടിച്ച് അവൾ അവിടെ തന്നെ സംശയിച്ച് നിന്നു….
‘ എന്തായാലും സംസാരിച്ചിട്ട് പോകാം ‘
അവൾ പതിയെ സെക്കന്റ് ഫ്ലോർ സ്റ്റെപ്പ് കയറി മുകളിലേക്ക് വന്നു..!!
അവിടെ ഡിജിഎമ്മിന്റെ ഓഫീസിനുള്ളിൽ ശിവ ഇരിക്കുന്നുണ്ടായിരുന്നു.
അവൾ മുന്നോട്ടു നടന്നു വന്നു അകത്തേക്ക് കയറാൻ തുടങ്ങിയതും.. അവൾക്ക് മുന്നിലേക്ക് ഭഗത് കൈ കെട്ടി നിന്നു..
” ശിവ ഇപ്പോൾ ആരെയും കാണുന്നില്ല..! ”
” ഭഗത്ത്.. എനിക്കൊരു കാര്യം സംസാരിക്കാനുണ്ട് അത് കഴിഞ്ഞ് ഞാൻ പെട്ടെന്ന് പൊക്കോളാം ”
” ശിവ ഇപ്പോൾ ആരെയും കാണൂന്നില്ല ” ഭഗത്ത് നിന്നിടത്തൊന്നും ഒരു അടി പോലും മാറാൻ കൂട്ടാക്കിയില്ല.
ഗ്ലാസ് ഡോറിൽ കൂടി അകത്തേക്ക് ഒന്ന് നോക്കിയ ശേഷം അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങിപ്പോയി.
പിന്നീടുള്ള രണ്ട് ദിവസം ശിവ ഓഫീസിൽ ഉണ്ടായിരുന്നില്ല കഴിഞ്ഞ ദിവസം കാറിൽ സംസാരിച്ചത് പോലെ ശിവ ഫിലിപ്പിൻസിനു തിരിച്ച് പോയിട്ടുണ്ടാവാമെന്ന് അവൾ ഊഹിച്ചു.
അവൻറെ വാട്സാപ്പിൽ പുറകെ പുറകെ
‘ ഹലോ ഹായ് ‘ എന്ന് പല തവണ മെസേജ് അയച്ചിരുന്നു എങ്കിലും മറുപടിയൊന്നും ഉണ്ടാവാത്തതുകൊണ്ട് തന്നെ അവൾ പിന്നീട് വിളിക്കാനൊ മെസ്സേജ് അയക്കാനൊ പോയില്ല..!!