തൊട്ടപ്പുറത്ത് ആൽബി കിടപ്പുണ്ട് ആൽബിയോട് പറയണമോ..?? വേണ്ടയോ ഒരു നിമിഷം അവളുടെ മനസ്സിൽ കൂടി നൂറായിരം ചിന്തകൾ കടന്നുപോയി.
” നീ എന്നോട് ദേഷ്യത്തിൽ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. ”
അപ്പുറത്തുനിന്നും നീന്നും വന്ന മെസ്സേജ് അവളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും ആ സീൻ കൊണ്ടുവന്നു.
” ആണോ.. സ്റ്റെല്ല..?? ”
ഓരോ മെസ്സേജ് വരുമ്പോഴും സ്റ്റെല്ലയുടെ കൈകൾ ആ തണുപ്പിലും വിറയ്ക്കുന്നുണ്ടായിരുന്നു.
” ഹലോ ആർ യു ദയർ..?? ” അവസാനമായി അവളുടെ മറുപടികൾ ഒന്നും കാണാത്തത് കൊണ്ടാവണം ശിവ ഒരിക്കൽ കൂടി ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ ഫോണിൽ നെറ്റ് ഓഫ് ചെയ്തു എടുത്തുവച്ചു ശേഷം ആൽബിയുടെ നെഞ്ചിലേക്ക് ചെരിഞ്ഞു കിടന്നു.. എങ്കിലും അവളുടെ തലയിൽ അപ്പോൾ നൂറുകൂട്ടം ചിന്തകൾ ആയിരുന്നു.
‘ ഇത് എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് ? ‘
‘ ശിവയെപ്പോലെ ഒരാൾ തനിക്ക് പേഴ്സണലായി ടെക്സ്റ്റ് ചെയ്യുന്നു.. ‘
‘ ഓഫീസിൽ നടന്ന ഒരു അബ്നോർമൽ കാര്യം താൻ ആൽബിയോട് മറച്ചുവയ്ക്കുന്നു ‘
‘ അയാളുടെ മെസ്സേജ് കാണുമ്പോൾ തനിക്ക് ഭയമാകുന്നു ‘
‘ ഇതെവിടെ ചെന്ന് അവസാനിക്കും..? ആൽബിയോട് എല്ലാം പറയണമോ?? ‘
ഒരു പക്ഷേ.. താൻ മറുപടിയൊന്നും കൊടുത്തില്ലെങ്കിൽ അയാൾ തന്നെ ഒഴിവായി പൊക്കോളും..!!
അതുകൊണ്ട് ആദ്യമേ ആൽബിയോട് പറഞ്ഞ പ്രശ്നത്തിലേക്ക് എത്തിക്കേണ്ട. ഒടുവിൽ അവൾ ആൽബിയോട് പറയേണ്ട എന്ന് തന്നെ തീരുമാനിച്ചു…!!
അന്ന് രാത്രി ഒരുപാട് സമയം തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും സ്റ്റെല്ലക്ക് ഉറക്കം വരുന്നില്ലായിരുന്നു… നെറ്റ് ഓഫ് ചെയ്തതിനു ശേഷം ശിവ എന്തെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടാകുമോ..??