” സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്തിന് സെക്സ് ഫാന്റസികൾ പോലും സ്വന്തം പങ്കാളിയോട് ജഡ്ജ് ചെയ്യപെടില്ല എന്ന് ഉറപ്പൊടെ തുറന്നു സംസാരിക്കാൻ പറ്റുന്ന എത്ര വിവാഹിതർ നമുക്ക് ചുറ്റുമുണ്ട്..?? തനിക്കൊന്ന് കൈ ചൂണ്ടിക്കാണിക്കാമോ..?? ”
” ഇപ്പോഴുള്ള ലൈഫിൽ എന്താണ് പ്രശ്നം ഒരു കുഞ്ഞായി കഴിഞ്ഞാൽ പിന്നെ എല്ലാരും ഇങ്ങനെ ഒക്കെ തന്നെയല്ലേ?? ”
സ്റ്റെല്ലയും വിട്ട് കൊടുത്തില്ല.
” അവിടെയാണ് ഏറ്റവും വലിയ പ്രശ്നം ഒരു കുഞ്ഞായി കഴിഞ്ഞാൽ നമ്മുടെ പ്രണയവും ലൈംഗിക ജീവിതവും തീർന്നു എന്ന് കരുതുന്നവരാണ് ഒട്ടുമിക്ക ഇന്ത്യക്കാരും..!!
സത്യം പറഞ്ഞാൽ കുട്ടികൾ ആയതിനുശേഷം പങ്കാളികൾ തമ്മിലുള്ള വേഴ്ച പോലും പലപ്പൊഴും പേരിനു മാത്രമായിരിക്കും..
പങ്കാളി നമ്മളെ വിട്ടു മറ്റൊരാളുടെ കൂടെ പോകാതിരിക്കാൻ വേണ്ടി ചടങ്ങു പോലെ ചെയ്തു തീർക്കുന്ന കുറച്ചു പെർ..
കൂടെ ഉള്ള വ്യക്തിയുടെ ഇഷ്ടവും ആഗ്രഹവുമറിയാതെ സ്വന്തം ഇഷ്ടം മാത്രം നോക്കുന്ന ചിലർ.. എല്ലാം ഒരുതരം കാട്ടി കൂട്ടൽ ആണ്..”
ശിവ പറഞ്ഞു തീർത്തതും പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്ക് പുറത്തേക്ക് എടുത്തു.
” എനിക്കിഷ്ടമല്ല..!!! ”
സ്റ്റെല്ലയുടെ മുഖഭാവം കണ്ടതും അത് പോലെ തിരികെ എടുത്തു വച്ചു.
” സ്റ്റെല്ലക്ക് പോലും മനസ്സിൻറെ ഒരു കോണിൽ ഇപ്പോഴും അടക്കി വച്ചിരിക്കുന്ന.. ഒരുപാട് ആഗ്രഹിക്കുന്ന… എന്നാൽ മറ്റൊരാളോട് അറിയാതെ പോലും പങ്കുവയ്ക്കാൻ നാണിക്കുന്ന ഒരാഗ്രഹമില്ലേ ?? ആ ഒരു കാര്യം ഇപ്പോഴും സ്വന്തം ഭർത്താവിനോട് പൂർണ്ണ സ്വാതന്ത്ര്യത്തോടെ തുറന്നു പറയാൻ തനിക്ക് സാധിക്കുമോ ?? ”
ശിവയുടെ ചോദ്യത്തിന് ഒരു നിമിഷം അവൾ ഒന്നും മിണ്ടിയില്ല.