” പ്രോജക്ട് ഇനിയും എത്രനാൾ ഉണ്ട് ? ”
” കറക്റ്റ് അറിയില്ല പുറത്തുനിന്നും ഒരു ടീം വരുന്നുണ്ട് അവർ വന്നു കണ്ടു കഴിഞ്ഞാൽ പിന്നെ എനിക്ക് ധൈര്യമായി പ്രോസീഡ് ചെയ്യാം ”
രണ്ടുപേരും അതിനോടകം ജ്യൂസ് കുടിച്ച് കുടിച്ചു തുടങ്ങിയിരുന്നു.
” ഞാൻ അയച്ച ഫോട്ടോ ഡിലീറ്റ് ആക്കിയോ ? ”
” എന്തിനാ.. ഡിലീറ്റ് ആക്കുന്നത് ? ”
” എന്തിനാ വെച്ചുകൊണ്ടിരിക്കുന്നത് ?? ”
” വെറുതെ എനിക്ക് ഇടയ്ക്കൊക്കെ എടുത്തു നോക്കാമല്ലോ ”
ശിവ തൻറെ സ്വാഭാവികമായ കള്ളച്ചിരിയോടെ ആണ് അത് പറഞ്ഞത്.
” അങ്ങനെ ഇടയ്ക്കൊക്കെ എടുത്തു നോകണമെങ്കിൽ ഒരു കല്യാണം കഴിക്ക് അപ്പോൾ പിന്നെ ഭാര്യയുടെ ഫോട്ടോ നോക്കാമല്ലോ..!! മാത്രമല്ല ഇതുപോലെ കള്ളത്തരം കാണിക്കാതെയും പറയാതെയും നേരിട്ട് കറങ്ങാൻ കൊണ്ടുപോവുകയും ചെയ്യാം ”
സ്റ്റെല്ല തന്റെ മുഖം കൈ കുമ്പിളിൽ ചാരി അവനെ തന്നെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.
അതിനു മറുപടിയായി അവൻ ഒന്ന് പൊട്ടി ചിരിക്കുക മാത്രമാണ് ചെയ്തത്
” ഞാൻ വിവാഹം കഴിക്കില്ല സ്റ്റെല്ല…!! ”
” അതെന്താ.. ?? ”
” ആകേ ഒരു ജീവിതം അല്ലേ ഉള്ളു..!! അത് ഇങ്ങനെയൊക്കെ അങ്ങ് പോട്ടെ ”
” ശരിക്കും നമ്മൾ ഒരു വിവാഹം കഴിക്കുമ്പോൾ ജീവിതം സെറ്റിൽഡ് ആവുകയല്ലേ ചെയ്യുന്നത്..? ”
സ്റ്റെല്ല അവളുടെ ഭാഗത്ത് നിന്ന് പ്രതികരിച്ചു.
” അത് ഒരു തരത്തിൽ ശരിയാണ്..!! പക്ഷേ മറ്റൊരു തരത്തിൽ അത് ഒരു വിലങ്ങും തടവറയുമാണ്.. സ്വന്തം ഇഷ്ടപ്രകാരം ഒരു വ്യക്തിയോട് അടുത്ത് സംസാരിക്കാനോ ഇട പഴുകാനോ.. എന്തിന് ഒന്ന് പുറത്തു പോകാനോ പോലും പറ്റില്ല..!! എല്ലാത്തിനും മറ്റൊരാളുടെ പെർമിഷൻ വാങ്ങേണ്ടി വരുന്ന… അല്ലെങ്കിൽ ജീവിതം തന്നെ മറ്റൊരു വ്യക്തിയിലേക്ക് പറിച്ചു നടന്ന ഒരു സാഹചര്യം അതല്ല ശരിക്കും ഇന്ത്യയിൽ വിവാഹം..??? ”
ശിവ കുടിച്ചു പൂർത്തിയാക്കിയ ഗ്ലാസ്സിൽ കൈ കൊണ്ട് ഞൊട്ടി കൊണ്ടിരുന്നു.. പിന്നെ വീണ്ടും തുടർന്നു..