നാലാം ദിവസം അവൾ ഓഫീസിൽ വന്നു കയറിയപ്പോഴേക്കും മാനേജരുടെ ക്യാബിന്റെ മുമ്പിൽ ശിവയെ കണ്ടതും ചിരിച്ചുകൊണ്ട് കൈ കാണിച്ചു..
സ്റ്റെല്ലയെ കണ്ടതും ശിവ അവിടെ നിന്നും അവളെ രണ്ടു വിരൽ ഉയർത്തി പീസ് എന്ന് കാണിച്ചു..
അതിനു മറുപടിയായി അവളൊന്നു ചിരിക്കുക മാത്രം ചെയ്തു.
കുറച്ചു സമയത്തിനുള്ളിൽ അവൾ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ അവൾക്ക് മാനേജരുടെ വിളി വന്നു.
” സ്റ്റെല്ല.. ബലന്ദൂരിലെ പ്രോജക്ട് നമുക്ക് ഏകദേശം കമ്പ്ലീറ്റ് ആവാൻ ആയിട്ടുണ്ട്..!! താൻ ശിവയുടെ കൂടെ പോയി ഒന്ന് ഫൈനലിസ് ചെയ്തു വരു.. ഇതോടുകൂടി നമുക്ക് ആ പ്രോജക്ടിനു വേണ്ട കാര്യങ്ങൾ എല്ലാം തന്നെ കമ്പ്ലീറ്റ് ചെയ്യാം ”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ കണ്ണുകൾ സ്റ്റെല്ലയിൽ ഉടക്കുന്നത് അവൾ ശ്രെദ്ധിച്ചു എങ്കിലും അറിയാത്ത ഭാവത്തിൽ നിന്നു.
സൈഡ് ബാഗും ലാപ്ടോപ്പും എടുത്ത് താഴേക്ക് വന്നപ്പോഴേക്കും ശിവ തന്റെ ഡ്രൈവറോട് എന്തോ സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചു.
കുറച്ചു കഴിഞ്ഞതും ഡ്രൈവർ അപ്പുറത്ത് മാറിപ്പോകുകയും ശിവ കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി കാറെടുത്തു തന്റെ അടുത്തേക്ക് വരുന്നതും അവൾ കണ്ടു.
അടുത്തേക്ക് എത്തിയതും അവൻ ഡോർ അകത്തുനിന്നും തുറന്നു കൊടുത്തു അവൾ മുൻ വശത്ത് പാസഞ്ചർ സീറ്റിൽ കയറിയിരുന്നു..
” എന്തുപറ്റി ഡ്രൈവർ പെട്ടെന്ന് ലീവ് ചോദിച്ചോ ?? ”
രണ്ട് കൈകളും കൂട്ടിപ്പിടിച്ച് ഒരു കള്ളച്ചിരിയോടെ അവൾ ശിവയുടെ മുഖത്ത് നോക്കി ചോദിച്ചു.
അതിനു മറുപടിയായി അവൻ ഒന്നും മിണ്ടാത്തെ ഡോർ ലോക്ക് ചെയ്തു വണ്ടി മുന്നോട്ട് എടുത്തു പോയി.