റൂമിൽ എത്തിയപ്പോഴേക്കും അന്ന മോൾ ഉറങിയിട്ടുണ്ടായിരുന്നു.. രാത്രി ഏറെ വൈകിയപ്പൊഴും സ്റ്റെല്ല ഇന്നത്തെ യാത്രയിൽ എടുത്ത ഫോട്ടോസ് കാണുകയായിരുന്നു..
ഞങ്ങൾ രണ്ടുപേരും ടെമ്പിളും പരിസരത്തുമായി വിവിധ പോസിൽ എടുത്ത ഫോട്ടോസ്..
സ്റ്റെല്ലക്ക് ഫോട്ടോസ് എടുക്കുന്നത് ഒരു വല്ലാത്ത ഹോബി തന്നെയാണ് എവിടെപ്പോയാലും അവൾ ആവശ്യത്തിൽ കൂടുതൽ ഫോട്ടോസ് എടുക്കും …!!
ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നതും അവളുടെ മാത്രമായിട്ടും അങ്ങനെ ഒരുപാട് ഫോട്ടോസ് എടുത്തുകൂട്ടും..!!
സ്റ്റെല്ല ഉറങ്ങിയെങ്കിൽ കുറച്ച് സമയം എൻറെ പൊതി പുറത്തേക്ക് എടുക്കാമെന്ന് ഞാൻ ആലോചിച്ചില്ലെങ്കിലും കഴിഞ്ഞദിവസം നടന്ന സംഭവം ഓർത്തപ്പോൾ അത് വേണ്ട എന്ന് തീരുമാനിച്ചു..!!
ഇത്രയും നേരം മര്യാദയ്ക്ക് ചിരിച്ചു കളിച്ചു നടന്നിട്ട്.. രാത്രി കിടക്കുന്നതിനു മുമ്പ് വെറുതെ എന്തിനാ.. അടി ഉണ്ടാക്കുന്നത്..? അതുകൊണ്ടുതന്നെ ഇപ്പോൾ ആ തീരുമാനം നല്ലതല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു.
” എടീ നാളെ സൺഡേ അല്ലേ എന്നാ പ്രോഗ്രാം..?? ”
ഞാൻ അടുത്ത ചോദ്യം എറിഞ്ഞു.
” എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല..!! രാവിലെ ഇവിടെ പള്ളി കഴിഞ്ഞിട്ട് നമുക്ക് റോയിപ്പാപ്പന്റെ അടുത്ത് കൂടി പോയിട്ട് വരാം.. കുറെ നാളായില്ലേ അങ്ങോട്ടേക്ക് ഇറങ്ങിയിട്ട്..”
” ആ എന്നാൽ പിന്നെ അങ്ങനെയാവട്ടെ ”
നാളേക്ക് ഉള്ള പ്ലാൻ കൂടി ഞങ്ങൾ തയ്യാർ ആക്കി..!!
രാത്രി രണ്ടുപേരും ഗുഡ് നൈറ്റ് പറഞ്ഞു കിടക്കുന്നതിനു മുന്നായി പതിവുപോലെ കുറച്ച് സമയം നീണ്ട ചെറിയ സ്നേഹ പ്രകടനവും ഉണ്ടായിരുന്നു…