അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Posted by

ശിവാനന്ദ് വിളിച്ചു സംസാരിച്ചത് അവൾക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു.

‘ എന്തായാലും നോക്കാം എന്താണ് സംഭവിക്കുക എന്ന്.. തീരെ പറ്റുന്നില്ല എങ്കിൽ മാനേജ്മെന്റിനോട് തനിക്ക് പറ്റില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാം ‘

അന്ന് ലേറ്റായി വരും എന്ന് പറഞ്ഞിരുന്നെങ്കിലും ആൽബിൻ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു

സുഹൃത്തിനെ കണ്ടു മടങ്ങി എത്തിയപ്പോഴേക്കും സ്റ്റെല്ല കുഞ്ഞിനെയും കൊണ്ട് നടക്കാൻ പോയ.. സമയമായിരുന്നു അത്.

റൂമിലേക്ക് വന്ന് കയറിയപ്പോൾ ആണ് സജിൻറെ ഭാഗത്തുനിന്നും ആൽബി കോൾ വരുന്നത്
” ചേട്ടായി കൊണ്ടു പോയ സാധനം എങ്ങനെയുണ്ട്..? ”

” എൻറെ പൊന്നു മോനെ സത്യം പറയാലോ ഇത്രയും നല്ല സാധനം ഈ അടുത്ത് നിന്നും കിട്ടിയിട്ടില്ല..!! പിന്നെ കുറച്ചു കൂടി ഉണ്ടാവുമോ…?? ”
ആൽബിൻ സജിനോട് തന്റെ ആവശ്യം അറിയിച്ചു.

” ഉള്ളത് തീർന്നോ..?? ”

” ആ സാധനം ഒരാഴ്ചത്തേക്ക് ഉള്ളൂ ഇത്തവണ കുറച്ച് കൂടുതൽ ക്വാണ്ടിറ്റി വേണം നീ കുറച്ച് കൂടുതലൻ ഒപ്പിക്കാൻ നോക്ക് ”

” ആം ..!! ഞാൻ ഒന്ന് നോക്കിട്ട് വിളിക്കാം ”
ആൽബിന് പ്രേതീക്ഷ നൽകി സജിൻ കാൾ കട്ട് ചെയ്തു.

ഒരിക്കൽ സ്റ്റെല്ല പോക്കാൻ തുടങ്ങിയത് കൊണ്ട് തന്നെ ഇത്തവണ ആൽബിൻ കൃത്യമായ പ്ലാനോടുകൂടിയാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്..

ബെഡ്‌റൂമിൽ നിന്നും ഡ്രെസ്സ് എല്ലാം മാറി കുറച്ചു സമയം ഫോണിൽ കളിച്ചു ഇരിക്കുമ്പോൾ ആണ് സജിൻ പിന്നെയും വിളിക്കുന്നത്…

” ചേട്ടായി… സാധനം ഒത്ത് വന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ ഇല്ല..! എത്തണമെന്നാണ് അവർ പറയുന്നത് ഏകദേശം ഈ ആഴ്ചയിലെ അവസാനത്തേക്കു തയ്യാറാക്കി തരാം എന്ന് പറയുന്നുണ്ട്… എന്താ..?? “

Leave a Reply

Your email address will not be published. Required fields are marked *