അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Posted by

സ്റ്റെല്ല അവിടെനിന്നും നേരെ പോയത് മാനേജറുടെ ക്യാബിനിലേക്ക് ആയിരുന്നു അവൾ ഡോർ തുറന്ന് അകത്ത് കയറിയ ഉടനെ.. അയാൾ ‘ എന്താണ് ‘ എന്ന രീതിയിൽ സ്റ്റെല്ലയെ നോക്കി..
” സാർ..! നമ്മുടെ ക്ലൈന്റ് വന്നിട്ടുണ്ടല്ലോ ” അവൾ എന്തോ വലിയ വിവരം കൈമാറുന്നതുപോലെ പറഞ്ഞെങ്കിലും അതിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു.

” ആം… വന്നു..! ഞാൻ കണ്ടിരുന്നു അതിന് ? ”

” അല്ല… ഇനി ഞാൻ അസ്സിസ്റ്റ്‌ ചെയ്യണ്ട കാര്യം ഉണ്ടാവില്ലാലോ അല്ലേ.. ?? ബേസിക് ആയിട്ടുള്ളത് ഒക്കെ നമ്മൾ കവർ ചെയ്തല്ലോ..!! ”

” ആം അതാണോ..?? ഞാൻ തന്നെ കാണാൻ നിൽക്കുകയായിരുന്നു. ശിവാനന്ദ് മൂന്നാഴ്ച്ച കൂടി ഇവിടെ ഉണ്ടാകും പിന്നെ അന്ന് താൻ അസിസ്റ്റ് ചെയ്തത് പുള്ളിക്ക് വളരെ ബെറ്റർ ആയി തോന്നി… അതുകൊണ്ട് സ്റ്റെല്ലയെ തന്നെയാണ് വീണ്ടും ചോദിച്ചിരിക്കുന്നത്.. !!! ”
അയാൾ ചിരിച്ചുകൊണ്ട് അവളുടെ പെർഫോമൻസിൽ താൻ സന്തോഷവാണെന്ന്
അറിയിച്ചു.

‘ പരനാറി.. ചെറ്റ പട്ടി..!! നിർത്തടാ നിന്റെ തൊലിഞ്ഞ ചിരി..’
അവൾ മനസ്സിൽ പല്ലിറുമ്മി കൊണ്ടിരുന്നു.

‘ എന്തിനാണോ ഇപ്പോൾ വന്നത് അതിന്റെ നേരെ ഓപ്പോസിറ്റ് സംഭവിച്ചിരിക്കുന്നു ‘
അവൾ കുറച്ചു നേരത്തേക്ക് സ്തംബ്ദയായി നിന്നു.

” അല്ല സാർ..! ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ എന്നെക്കാൾ നന്നായി പെർഫോം ചെയ്യുന്ന പലരും ഇവിടെയില്ലേ..?? ഇത്രയും നല്ല ഒരു പ്രൊജക്റ്റ് ആവുമ്പോൾ അവരെ ഇടുന്നതല്ലേ കുറച്ചു കൂടി ബെറ്റർ..!! ”
അവൾ ഒരിക്കൽ കൂടി എറിഞ്ഞു നോക്കി.

” സ്റ്റെല്ല എന്താ പറഞ്ഞു വരുന്നത് ?? “

Leave a Reply

Your email address will not be published. Required fields are marked *