ഇത് കേട്ടതും അവൾ തിരിഞ്ഞു നിന്ന് കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു
“എല്ലാം നീ കാരണമാണ് നിന്നെ പോലെ ഒരുത്തന്റെ കൂടെ ഞാൻ വന്നില്ലെ അതാണ് ഞാൻ ചെയ്ത തെറ്റ്”
ഇത്രയും പറഞ്ഞു കൊണ്ട് അവൾ അവിടെനിന്നുമിറങ്ങി പോയി സ്റ്റിഫിയയുടെ ഇ പ്രതികരണം മനുവിനെ ഞെട്ടിച്ചുകളഞ്ഞു
മനു അവിടെയുള്ള കസേരയിൽ ഇരുന്നു അവൾ പറഞ്ഞ ഓരോ വാക്കും അവന്റെ മനസ്സിനെ പിടിച്ചു കുലുക്കാൻ തുടങ്ങി. പെട്ടെന്ന് സ്റ്റിഫിയ കൊണ്ട് വെച്ച കവറിന്റെ അടിയിൽ ഒരു പേപ്പർ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചത് അവൻ ആ കവർ എടുത്തു മാറ്റി അതിനടിയിൽ ഇരുന്ന പേപ്പർ എടുത്തു. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
“ചേട്ടായി വിഷമിക്കേണ്ട എല്ലാം ശെരിയാകുന്ന വരെയും എല്ലാം ക്ഷമിച്ചു നിൽക്കാൻ ചേട്ടായിക്ക് കഴിയണം “
ഇ എഴുത്തു വായിച്ചതും മനുവിന്റെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള തിടുക്കമായി ഇതിൽ നിന്ന് സ്റ്റിഫിയയെ രക്ഷിക്കണം എന്ന് മനു ഉറപ്പിച്ചു.
മനു തന്റെ വീട് മുഴുവൻ അടിച്ചു കഴുകി വൃത്തിയാക്കി. വീടിന്റെ അകത്തുണ്ടായിരുന്ന എല്ലാ മലിന്യങ്ങളും നീക്കം ചെയ്തു കഴിഞ്ഞപ്പോളേക്കും സമയം ഇരുട്ടി തുടങ്ങിയിരുന്നു മനു ഹാളിൽ തന്നെയിരുന്നു സ്റ്റിഫിയ തന്ന കവറിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മനു ഒന്ന് നടുവ് നിവർത്താനായി കിടന്നു ഇതിനിടയിൽ ജോലിയെല്ലാം ചെയ്ത ക്ഷിണം കൊണ്ട് മനുവിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി.
പത്രം ആരോ തട്ടിയിടുന്ന ശബ്ദം കെട്ടതും മനു ഞെട്ടി എണിറ്റു മനു നോക്കുമ്പോൾ അതൊരു പൂച്ചയാണ് മനു പൂച്ചയെ അടിച്ചൊടിച്ചു പുറത്തിറങ്ങി നോക്കുമ്പോൾ കൂരാ കുരിരിട്ട് ഹനിഫിന്റെ വീടിന്റെ വെട്ടമെല്ലാം അണഞ്ഞിരിക്കുന്നു. മനു വീടിന്റെ ലൈറ്റ് എല്ലാം ഓഫാക്കി വാതിൽ പൂട്ടിയ ശേഷം ശബ്ദം ഉണ്ടാക്കാതെ ഹനിഫിന്റെ വീടിന്റെ അരികിലേക്ക് നടന്നു മനു ആദ്യം തന്നെ ഹാളിന്റെ ജനാലയുടെ അടുത്ത് ചെന്നു നിന്ന് അകത്ത് വല്ല ഒച്ചയും കേൾക്കുന്നുണ്ടോ എന്ന് നോക്കി പക്ഷെ ഒരു അനക്കവും ഇല്ലാത്തതു കൊണ്ട് മനു വീടിന്റെ പിന്നാമ്പുറം വഴി അവർ കിടക്കുന്ന ബെഡ്‌റൂമിന് അരികിലായി എത്തി