“വേണ്ട…എന്റെ ശരീരത്തിൽ തൊടരുത്… ഇനി ഒരിക്കലും ഞാൻ ചേട്ടായിയുടെ പെണ്ണായിഇരിക്കുകില്ല….”
ഇത്രയും പറഞ്ഞ ശേഷം അവൾ തിരിഞ്ഞു അടുക്കളലേക്ക് നടന്നു പക്ഷെ മനു വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല മനു അവളുടെ പുറകെ അടുക്കളയിലേക്ക് നടന്നു.
സ്റ്റിഫിയ : ചേട്ടായി എന്റെ പുറകെ വരരുത് വന്നാൽ അത് ചേട്ടായിക്ക് ദോഷം ചെയ്യും
മനു : നീ എന്താണ് സ്റ്റിഫിയ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല.
സ്റ്റിഫിയ : അത് ചേട്ടായിക്ക് പറഞ്ഞാൽ മനസിലാകില്ല പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം ചേട്ടായി ഇവിടെ എന്ത് നടന്നാലും കണ്ടില്ല കേട്ടില്ല എന്ന രീതിയിൽ നിൽക്കണം അല്ലെങ്കിൽ നമ്മുടെ ജീവിതം ഇരുമ്പഴിയിൽ കിടന്ന് തീരും.
മനു എന്താണ് നടക്കുന്നതെന്നറിയാതെ സ്റ്റിഫിയയെ നോക്കി
സ്റ്റിഫിയ : എന്നെ നോക്കിയിട്ട് കാര്യമില്ല… ഇനി അയാൾ പറയുന്ന പോലെ ജീവിക്കാതെ വേറെ മാർഗമൊന്നുമില്ല ചേട്ടായി എണിക്കുമ്പോൾ ഇവിടെ നിന്ന് പറഞ്ഞു വിടണമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. പെട്ടെന്ന് മുറ്റത്തു ഒരു കാർ വന്നു നിന്ന ശബ്ദം കേട്ടു സ്റ്റിഫിയ ഒന്ന് പകച്ചു നിന്ന ശേഷം ഒരു താക്കോൽ എടുത്തു മനുവിന്റെ കൈകളിലേക്ക് വെച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു.
“ചേട്ടായി നമ്മുടെ വീടിന്റെ താക്കോലാണ് ചേട്ടായി അങ്ങോട്ട് പോയിക്കോ ഞാൻ അങ്ങോട്ട് വന്നുകൊള്ളാം എന്ന് പറഞ്ഞു കൊണ്ട് മനുവിനെ ഹനിഫിന്റെ അടുക്കള വഴി പുറത്തിറക്കി വാതിലടച്ചു.
എന്നാൽ മനു അവിടെ നിന്ന് പോകാതെ ഹാളിലെ ജനാലയുടെ അരികിലായി പോയി നിന്നു അപ്പോൾ അകത്ത് നിന്ന് ഹനിഫിന്റെ ശബ്ദം കേട്ടു.