മനു ആ സ്ത്രിയെ ഒന്ന് നോക്കിയശേഷം ഒരു ചായ തരുമോ എന്ന് ചോദിച്ചു തല്ക്ഷണം ആ സ്ത്രീ ചായ ഇടനായി നടന്നു.
ഇ സമയം മനു ആ വീടിന്റെ അകം ഒന്ന് വിക്ഷിച്ചു ഓടിട്ട വീട് അതിൽ ഒരു ഹാൾ, രണ്ട് മുറി ഒരു കിച്ചൺ ഒരു മുറിയിൽ ബാത്രൂം സൗകര്യം ഉണ്ട് ഒരു ബാത്രൂം വീടിന്റെ പുറത്താണ് ഉള്ളത് അത് മനുവിന് അറിയാം ഹാളിലെ മതിലുകളിൽ ഹനിഫിന്റെ പല പല ചിത്രങ്ങൾ തുക്കിയിട്ടിരിക്കുന്നു, കൂടാതെ ടീവിയും സൗണ്ട് ബോക്സ്‌കളും ഉണ്ട് അതുമാത്രമല്ല വിലകൂടിയ സോഫയും ഫർണിച്ചറുകളും ആ വീടിനകത്തു ഉണ്ട് ഇതെല്ലാം കണ്ടപ്പോൾ മനു മനസ്സിൽ ചിന്തിച്ചു “കൈക്കൂലി വാങ്ങിക്കാതെ ഒന്നും ഇയാൾക്ക് ഇത്രയും പൈസ കിട്ടില്ല “
പെട്ടന്ന് ഹാളിലേക്ക് ആ സ്ത്രീ ചായയുമായി വന്നു അവൾ മനുവിന് നേരെ ചായഗ്ലാസ് നീട്ടി
മനു അത് വാങ്ങി ചായ ചുണ്ട് കൊണ്ട് ഒന്ന് നുണഞ്ഞു.എന്നിട്ട് ആ സ്ത്രിയെ ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് വീണ്ടും ചായക്കുടി തുടർന്നു
അവൾ മനുവിനെ തന്നെ നോക്കുന്നത് കൊണ്ട് മനുവിന് ഉള്ളിൽ അത് തന്റെ ഭാര്യയാണോ എന്ന ഒരു തോന്നൽ വന്നു.
പക്ഷെ ഏങ്ങനെ ചോദിക്കും ഹനിഫ് ഒരു പെണ്ണ് പിടിയന അയാൾ പല പല പെണ്ണുങ്ങളെ കൊണ്ട് വരുന്നത് മനു കണ്ടിട്ടുള്ളതുമാണ്
മനു ചായകുടിച്ച ശേഷം കപ്പ് തിരികെ നൽകി ആ സ്ത്രീ തിരിഞ്ഞു നടക്കാൻ നേരത്ത് മനുവിന്റെ ആ സ്ത്രിയെ നോക്കി വിളിച്ചു “സ്റ്റിഫിയ”
അത് കേട്ടതും ആ സ്ത്രീ ഒന്ന് നിന്നു എന്നിട്ട് മനുവിനെ നോക്കികൊണ്ട് പറഞ്ഞു “ചേട്ടായിക്ക് എന്നെ ഇപ്പോളാണോ മനസിലായത്”
അത് കേട്ടതും മനുവിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു. മനു കസേരയിൽ നിന്ന് എണീറ്റ് അവളുടെ നേരെ ചെന്നു അവളെ കെട്ടിപ്പിടിക്കാൻ പോയതും അവൾ മനുവിനെ തടഞ്ഞു.