Forgiven 7 [വില്ലി ബീമെൻ] [Climax]

Posted by

 

“എന്താ സാർ.സാർ പറഞ്ഞാൽ എന്നിക്കു ചെയ്യാതെയിരിക്കാൻ പറ്റുമോ “.അയ്യർ വിനയത്തോടെ അവനോട് മറുപടി പറഞ്ഞു..

 

രണ്ടുംപേരും മുന്നോട്ട് നടന്നപ്പോൾ നന്ദകുമാർ അവരുടെ എതിരെ വന്നു സേതുവിനെ തടഞ്ഞു നിർത്തി അവനും നേരെ കൈനിട്ടി.

 

അയ്യർ പേടിയോടെ സേതുവിന്റെ മുഖത്തെക്കും നോക്കി..

 

“ഹലോ സേതു, ഞാൻ നന്ദകുമാർ “.അയാൾ ചിരിച്ചോണ്ട് പറഞ്ഞു..

 

“നൈസ് മീറ്റിങ്‌യും സാർ “.സേതുവും ചിരിച്ചോണ്ട് തന്നെ ഷേക്ക്‌ഹാൻഡ് ചെയ്തു..

 

രണ്ടുംപേരും കൈകൾ പിൻവലിച്ചു.

 

“നമ്മൾ തമ്മിൽ ആദ്യമാണ്.അല്ലെ “. നന്ദകുമാർ അവന്റെ മുന്നിൽ നിന്നും മാറിനിന്നും..

 

“അതെ “. മറുപടി പറഞ്ഞു സേതു മുന്നോട്ട് നടന്നു..

 

അവൻ നടന്നു പോകുന്നത് പുച്ഛഭവത്തോടെ നോക്കി നിന്നും നന്ദകുമാർ.

 

Ceo കാബിനിലേക്കാണ് അവൻ വന്നത്.

 

ജോയിവക്കിൽ കൊടുത്ത പേപ്പർറുകൾ ഒരു ഫയൽ അവന്റെ ഡെസ്കിൽ ഇരിക്കുണ്ടായിരുന്നു..അതിൽ skm കമ്പനിയുടെ ഫയൽ തുറന്നു അവന്റെ പേര് എഴുതി ഒപ്പിട്ടു അയ്യർ സാറിന്റെ കയ്യിൽ കൊടുത്തു.

 

“മീറ്റിംഗ് തുടങ്ങാൻ സമയമായില്ലേ “..

 

“നമ്മക്കും തുടങ്ങാം സാർ “.അയ്യർ അവനോട് പറഞ്ഞു കോൺഫറൻസ് റൂമിലേക്ക് പോയി..

 

അയ്യരുടെ പുറകെ സേതുവും ഇറങ്ങി..

 

കോൺഫറൻസ് റൂമിൽ ശേഖരൻ ഒഴിച്ചു എല്ലവരും എത്തിയിരുന്നു.നന്ദകുമാറും മാധവനും ഒഴിച്ച് ബാക്കി എല്ലാവരും സേതുവിനെ കണ്ടപ്പോൾ എഴുന്നേറ്റു നിന്നിയിരുന്നു..

 

സേതു ceo കസേരയിൽയിരുന്നു..

 

അയ്യർ സേതുവിനെ നോക്കി.സേതു കണ്ണടച്ച് കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *