അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി..
അവരും തിരിച്ചു തറവാട്ടിൽ വന്നു..
ഓഫീസിൽ നടന്നതും ശേഖരനോട് സംസാരിച്ചു സേതു തിരിച്ചു അവന്റെ റൂമിലേക്ക് വന്നു..
അമ്മു മേഘയുടെ അരികിൽ കിടന്നു ഉറക്കം പിടിച്ചിരുന്നു..
സേതുവും ബെഡിലേക്കു കയറികിടന്നു..
“കിർത്തിക്ക് വലിയ പ്രശ്നം ഒന്നുമില്ല.വലതെ കാലിനു പൊട്ടലുണ്ട്”.മേഘ അവനോട് പറഞ്ഞു..
“ടീച്ചർ എന്നോട് പറയാതെ വല്ല രഹസ്യമുണ്ടോ.”.
അമ്മുവിനെ ഒന്നും നോക്കി മേഘ സേതുവിന്റെ നേരെ തിരിഞ്ഞു കിടന്നു..
അവളുടെ കണ്ണുകളിൽ ഭയം ഇല്ലെങ്കിലും.മനസിൽ പലതും ഉണ്ടായിരുന്നു.സേതു അവളുടെ നേരെ തിരിഞ്ഞു കിടന്നു.
“എന്തുപറ്റി എന്റെ ഗോപൂസിനു ഇപ്പോൾ അങ്ങനെ ചോദിക്കാൻ “.സേതുവിന്റെ മുക്കിൽലുടെ വിരലോടിച്ചു മേഘ.അവളുടെ വിരൽ അവന്റെ ചുണ്ടിൽ എത്തിയിട്ടും അവൻ വിരലിൽ കടിച്ചില്ല.പെട്ടെന്ന് മേഘയുടെ മുഖത്തെ ചിരി മങ്ങി..
സേതു കുറച്ചുകൂടെ അവളോട് അടുത്തും മേഘയുടെ കൈയിൽ പിടിച്ചു അവന്റെ ചുണ്ടിലേക്കു അടിപ്പിച്ചു അവന്റെ പേര് എഴുതിയ മോതിരത്തിൽ ഒന്നും മുത്തി..
“ഞാൻ കുറെ സത്യങ്ങൾ അറിഞ്ഞിട്ടുണ്ട്.ടീച്ചറിനോട് എന്നിക്കു അതൊന്നു പറയാൻ കഴിയില്ല.”.അവളുടെ കണ്ണിലേക്കു നോക്കി കിടന്നു അവൻ പറഞ്ഞു..
“ഇന്നിയുള്ള കാലം എന്നിക്ക് എന്റെ ഗോപൂസും അമ്മുകുട്ടനും മതി.നമ്മടെ ഇടയിൽ പ്രശ്നം ഉണ്ടാകാൻ ആരും വന്നാലും എന്റെ ഗോപൂസ് നോക്കുയില്ലേ “.മേഘ സേതുവിനെ കെട്ടിപിടിച്ചു അവന്റെ ചെവിയോട് അവളുടെ ചുണ്ടുകൾ ചേർത്തു.”എനിക്കൊരു പ്രശ്നം ഉണ്ടാകുബോൾ.എന്റെ ഗോപൂസ് എന്നെയും ഇങ്ങെനെ ചേർത്ത് പിടിക്കുമെന്ന് എന്നിക്കു അറിയാം.”..