എർഗണോമിക് കസേരകൾ ക്രമീകരിച്ചിരിക്കുന്നു.അവതരണങ്ങൾക്കായി ഉപയോഗിക്കാവുന്ന മുറിയുടെ അറ്റത്ത് ചുവരിൽ വലിയ ഫ്ലാറ്റ്-സ്ക്രീൻ ടിവി.മുറിയുടെ ഒരു വശത്തു ഗ്ലാസ് ഭിത്തിയാണ് അതു പുറത്തെ കാഴ്ചകൾ നമ്മക്കും തരുന്നു.
റൂമിൽ ഉണ്ടയിരുന്നവരുടെ വേഷം കോട്ടും സ്യൂട്ടുംമായിരുന്നു.അവരെ കൂടാതെ അയ്യർ സാർ ആയിരുന്നു അവിടെയുണ്ടായിരുന്നത്..
സേതു എല്ലാവരെയും നോക്കി ഒന്നും ചിരിച്ചു.
തിരിച്ചു അവനും കിട്ടിയത് പുച്ഛഭാവമായിരുന്നു.
“അയ്യർ സാർ പുറത്തേക്കും നിൽക്കും “..സേതു അയാളെ നോക്കി പറഞ്ഞു.
റൂമിലെ ഗ്ലാസ് വാൾ മാത്രം പൊട്ടാലേ എന്ന് പ്രാർത്ഥിച്ചു അയ്യർ റൂമിന്റെ പുറത്തേക്കുയിറങ്ങി..
സേതു അവന്റെ കസേരയിൽയിരുന്നു..
“എന്റെ പേരും സേതു “.
അവൻ പേര് പറഞ്ഞപ്പോൾ തന്നെ മുന്നിൽ ഇരുന്നവർ ഒന്നും ശ്വാസവലിച്ചുവിട്ടും ചിലർ മുന്നിലെ ഗ്ലാസിൽയിരുന്നു വെള്ളം കുടിച്ചു ചിലർ അവനെനോക്കി ചിരിക്കാൻ ശ്രെമിച്ചു..
“നിങ്ങൾക് കിട്ടിയ വിവരം വെച്ച് ceo പോസ്റ്റിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.ബോർഡ്മീറ്റിങ് നടക്കുമ്പോൾ അർജുൻ ശേഖർ എന്നാ പേരു പറയുമ്പോൾ എല്ലവരും കൈയുയർത്തിയാൽ മതി.”..
“അപ്പോൾ സാർ “.റൂമിലെ ഒരാൾ ചോദിച്ചു..
“നിങ്ങൾ ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി.നിങ്ങൾ ഈ കമ്പനിയിൽ മുടക്കിയാ തുക്കയും കിട്ടിനുള്ള വരുമാനവും നഷ്ട്മാകില്ല.ഒരു കാര്യകൂടെ നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഞങ്ങൾ നഷ്ടത്തിൽ അല്ലായിരുന്നു.എന്നോട് എതിർ അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കിൽ കിട്ടാനുള്ള ഷെയർ വാങ്ങി പോകാം “.