ആഹാരം കഴിച്ചു സേതു റൂമിൽ വന്നപ്പോൾ മേഘയും അമ്മുവും കിടന്നുയിരുന്നു..
ബാത്‌റൂമിൽ പോയി ഒന്നും ഫ്രഷായി ഡ്രസ്സ് മാറി സേതുവും ബെഡിൽ വന്നുകിടന്നു..
അമ്മുവിനെ തന്റെ നെഞ്ചോടു ചേർതാണ് മേഘ കിടത്തിയിരിക്കുന്നത്.സേതു അമ്മുവിനെ ഒന്നുനോക്കി മേഘയുടെ ആരുകിലേക്കു ചേർന്നു കിടന്നു..
“നാളെയും ബിസിയാണോ “.സേതു തന്റെ അരുകിൽ കിടന്നതു അറിഞ്ഞ മേഘ ചോദിച്ചു..
സേതു മേഘയുടെ വയറിലൂടെ ചുറ്റിപിടിച്ചു അവളുടെ പുറത്തും അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
“വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു “.സേതുവിന്റെ കൈ അമ്മുവിന്റെയും അവളുടെ മാറിലേക്കും ചേർത്ത് പിടിച്ചു മേഘ..
“ടീച്ചറെ “.സേതു മേഘയുടെ പുറത്തു വീണ്ടും അവന്റെ ചുണ്ട് അമർത്തി..
“മ്മ് “..മേഘയൊന്നു മുള്ളി.
“അമ്മുക്കുട്ടൻ അമ്മയോട് എന്തൊക്കെ പറഞ്ഞുയിന്നു”..
“എന്നെക്കാൾ കൂടുതൽ നമ്മടെ മോൾക്ക് സേതുവിനെ അറിയാം. “.അവന്റെ ചോദ്യത്തിന്റെ അവളുടെ മറുപടി സേതുവിന്റെ മനസിലേക്കും അനുവിന്റെ ഓർമ്മകളാണ് കൊണ്ടുവന്നത്..
കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ മേഘയോട് ചേർന്നു സേതു കിടന്നു..
രാവിലെ കണ്ണുതുറന്നപ്പോൾ താഴെനിന്നും അമ്മുവിന്റെ ചിരിയും ഒച്ചതിയുള്ള സംസാരവുവാണ് സേതു കേൾക്കുന്നത്.
ബെഡിൽ നിന്നും എഴുന്നേറ്റു ടേബിളിൽയിരുന്ന മൊബൈൽ എടുത്തു നോക്കി സേതു ബാത്‌റൂമിലേക്കു നടന്നു..
ബാത്‌റൂമിൽ തിരിച്ചുയിറങ്ങിയപ്പോൾ മേഘയുണ്ടായിരുന്നു റൂമിൽ.മേഘ സേതുവിന് ഇടാനുള്ള ഡ്രസ്സ് തേച്ചു ബെഡിൽ വെച്ചുയിരുന്നു.മൊബൈൽ കാര്യമായി എന്തോ നോക്കുവായിരുന്നു അവൾ..