“ആ…”ആന്റോ വാ തുറന്നു നിലവിളിച്ചുപോയിരുന്നു..
അന്റോയുടെ നിലവിളികേട്ട് എല്ലാവരും പൊട്ടിച്ചൊരിക്കാൻ തുടങ്ങി..
അപ്പോളാണ് അന്റോക്ക് താൻ ചെയ്ത അബദ്ധം മനസിലായതും.
“ഞങ്ങളുടെ കൈയിൽ കിട്ടായാൽ പാലിക്കണ്ടേ നിയമം നീ തെറ്റിച്ചു ആന്റോ “.
സേവി ആന്റോയുടെ വായിലേക്കു തോക്ക് വെച്ചു..
സേതു തിരിച്ചു നടന്നു.
സേതു കാർ സ്റ്റാർട്ട് ചെയ്ത പുറകെ ഒരു വെടിയോച്ച അവൻ കേട്ടും…
സേതു തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ സമയം രാത്രി 9 മണിയോട് അടുത്തുയിരുന്നു.ആളുകൾ ഒഴിഞ്ഞു സമയമില്ലാതെ മംഗലതും തറവാടിന്റെ മുറ്റം അനക്കമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ അവന്റെ മനസിലും ചെറിയ വിഷമം തോന്നി.
തറവാടിന്റെ സൈഡിലെ ഔട്ട്‌ഹൌസിൽ നിന്ന രവിയേട്ടനെ കൈഉയർത്തി കാണിച്ചു സേതു അകത്തേക്കും നടന്നു.
ലീവിങ് റൂമിൽ ദേവിക്ക ആര്യനുമായി tvകണ്ടുയിരിക്കുയായിരുന്നു.സേതുവിനെ കണ്ടു ദേവു ഒന്നും ചിരിച്ചു ഫുഡ് കഴിക്കാൻ എടുക്കട്ടേയെന്നു കൈകൊണ്ട് ആക്ഷൻ കാണിച്ചു.ഇപ്പോൾ വരാം എന്നു പറഞ്ഞു ഞാൻ ശേഖരൻ മാമ്മന്റെ റൂമിലേക്ക് പോയി.
അനിതഅമ്മായി അടുക്കളയിൽ ആയിരിക്കണം.
വർഷങ്ങൾ എത്ര കഴിഞ്ഞാലും മാറാത്ത ശീലം ശേഖരൻ കമ്പനി ഫയലുകൾ നോക്കികൊണ്ട്യിരിക്കുന്നു വലതും കൈയുടെ വിരലിന്റെ ഇടയിൽ ഒരു കത്തിച്ച സിഗരറ്റ് ഉണ്ടാകും.
സേതു റൂമിലേക്ക് കയറി വാതിലാടച്ചു.
ശേഖരൻ ഫയൽ അടച്ചുവെച്ചു അവനെനോക്കി..
“നിന്റെ ആദ്യതെ ദിവസം എങ്ങെനെയുണ്ടായിരുന്നു “. ഗൗരവത്തോടെയാണ് ശേഖരൻ ചോദിച്ചതും.