Forgiven 7 [വില്ലി ബീമെൻ] [Climax]

Posted by

 

കമ്പനിയിലെ ജോലിക്കാരും മുഴുവൻ അയ്യരുടെ നിർദേശം അനുസരിച്ചു അവിടെ ഓത്തും കുടിയിരുന്നു..

 

സേതു റൂമിലേക്ക്‌ കയറി ചെല്ലുമ്പോൾ സ്റ്റാഫുകൾ പരസ്പരം സംസാരിച്ചു നില്കുയായിരുന്നു..

 

സേതു അയ്യരും ആദിയും നിന്നയെടുത്തേക്കും വന്നുനിന്നു.

 

ആദി പറഞ്ഞപ്പോൾ അപർണ സംസാരിച്ചു തുടങ്ങി.

 

അപർണ മുന്നോട്ട് കയറി നിന്നപ്പോൾ സ്റ്റഫുകൾ സംസാരം നിർത്തി അവളെ നോക്കി.

 

“എല്ലവരെയും ഇങ്ങോട്ട് വിളിച്ചു വരുത്തിയതും നമ്മടെ പുതിയ ceo പരിചയപെടുത്തി തരാനാണ്.”അപർണ ഒരു നിമിഷം നിർത്തി.സേതു അവളുടെ ഒപ്പം മുന്നോട്ട് കയറി നിന്നും.”മീറ്റ് ഔർ ന്യൂ ceo ഗോപാലകൃഷ്ണൻ “.

 

ആ പേര് കേട്ടപ്പോൾ സേതുവിന്റെ രൂപവും കണ്ടപ്പോൾ പുരിഭാഗം ആളുകളും ചിരിച്ചുപോയിരുന്നു..

 

സേതു അതു കാര്യമാക്കിയില്ല അവൻ സംസാരിച്ചു തുടങ്ങി..

 

“നിങ്ങളുടെ പ്രശ്നവും ആവിശ്യവും അയ്യർ സാർ പറഞ്ഞുയിരുന്നു.തത്കാലം സാലറി ഉയർത്തി തരാൻ സാധിക്കില്ല.”സ്റ്റാഫിന്റെ ഭഗത്തു നിന്നും സംസാരങ്ങൾ ഉണ്ടായി.”ജോലി ചെയ്യാൻ താല്പര്യമില്ലതവർക്കും രാജി എഴുതി കൊടുത്തു പോകാം”. സേതു അയ്യരെ തിരിഞ്ഞു ഒന്നുനോക്കി.”അയ്യർ സാറെ നാളെ തന്നെ ഇന്റർവ്യൂ വിളിക്കണം “.അത്രയും പറഞ്ഞു സേതു

 

ആ ഹാളിൽ നിന്നും പുറത്തേക്കുയിറങ്ങി.

 

ആദിയും അപർണയും സേതുവിന്റെ പുറകെ ചെന്നു..

 

“സേതുയെട്ടാ പെട്ടെന്ന് സ്റ്റഫ് എല്ലാം നിർത്തി പോയാൽ “.ആദി സേതുവിന്റെ കൂടെ നടന്നുകൊണ്ട് ചോദിച്ചു..

 

സേതു നടത്തം നിർത്തി ആദിയെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *