“അവരുടെ പ്രശ്നം “.
“സാലറി ഉയർത്തി കൊടുക്കണം
മെയിനായി പറയുന്നതും അതാണ് “..
“ആദി,ഇപ്പോളത്തെ സാലറി ഡീറ്റെയിൽസ് “..
“ആദ്യമായി ജോലിക്കും കയറുന്ന ഒരാൾക്കും 8500 മുതൽ പതിനായിരം.മൂന്നു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർക്കു 40-45.സിനിയർ ലെവൽ 75 വരെ കൊടുക്കുന്നണ്ട് “..സാലറി ഡീറ്റെയിൽസ് ഫയൽ സേതുവിന്റെ കൈയിൽ കൊടുത്തു ആദി പറഞ്ഞു..
“ബോണസ് ഇൻഷുറെൻസ് ഇതിൽ പെടുമോ “..ഫയൽ മാറിച്ചുനോക്കി സേതു ചോദിച്ചു..
“ഇല്ല സാലറി മാത്രമാണ് “.ആദി മറുപടി പറഞ്ഞു..
“നിങ്ങൾ മൂന്നുപേരും ചെന്നു നമ്മടെ ജോലിക്കാരുമായി ഒരു മീറ്റിംഗ് വിളിക്കും ഞാൻ ഇപ്പോൾ വരാം “.
സേതു പറഞ്ഞപ്പോൾ മൂന്നുപേരും ക്യാബിനിൽ നിന്നും പുറത്തേക്കുയിറങ്ങി..
സേതു അവന്റെ മൊബൈൽ എടുത്തു ജോയി വക്കിലിനെ വിളിച്ചു..
“ഫയൽ കിട്ടിയോ”..
“മാധവൻ പഠിച്ച പണി മുഴുവൻ എടുത്തിട്ടുണ്ട്.നിലവിൽ കമ്പനിയുടെ ഷെയർ മുഴുവൻ അജുവിന്റെ പേരിലാണ് പക്ഷേ ശേഖരന്റെ മൂന്നു മകൾക്കും ഒരുപോലെ അവകാശം കമ്പനിയിലുണ്ട്.”.
“ശേഖരൻ മാമ്മൻ എന്നെ വിളിച്ചത് എന്തിനാണ് “..തന്റെ സംശയം സേതു ചോദിച്ചു..
“രജിസ്റ്റർ ചെയ്തപ്പോൾ കമ്പനിയുടെ ഓണർ മാറിൽ നോമിനിയായി ശേഖരൻ കൊടുത്ത നാലാമത്തെ പേര് നിന്റെയാണ്.നി തത്കാലം ceo റോൾ കളിച്ചോ മാധവൻ നേരിട്ടും മീറ്റിംഗിൽ വരണം.ഞാൻ ഫയൽ വിശദ്യമായി നോക്കിയിട്ടു ബാക്കി പറയാം “.അത്രയും പറഞ്ഞു ജോയി കോൾ വെച്ചു..
അഞ്ചു മിനിറ്റ് കൂടെ ആ കാബിനിൽയിരുന്നു സേതു കോൺഫോറൻസ് ഹാളിലേക്കും ചെന്നു.