നോക്കുമ്പോൾ അതാ ഒരു കട മുഴുവൻ വാങ്ങിക്കൊണ്ട് വന്നിരിക്കുന്നു, ധന്യ ഉം അനു ഉം
കിരൺ: ഇനി ആ കടയിൽ എന്തെങ്കിലും ഉണ്ടോ?
ധന്യ: നല്ലതല്ലേ?
കിരൺ: ഈ കുപ്പി വള ഒക്കെ എന്തിനാ നിനക്ക്?
അനു: ഈ മനുഷ്യന് ഒരു കലാബോധം ഇല്ലല്ലോ ധന്യേ… ചേട്ടാ… കുപ്പിവള എന്തിനാ എന്ന് അറിയില്ലേ നിങ്ങൾക്ക്?
കിരൺ: നിൻ്റെ കൈയിലും ഉണ്ടല്ലോ കുറെ?
അനു: പിന്നെ വേണ്ടേ? ഞങ്ങൾ രണ്ടും മാറി മാറി ഇടും.
ധന്യ: അവൻ എവിടെ?
കിരൺ: അവൻ അമ്മു ൻ്റെ കൂടെ അങ്ങോട്ടു പോയി.
ധന്യ: അവൻ അമ്മു നെ കൊണ്ട് ആവശ്യം ഇല്ലാത്ത ഒക്കെ വാങ്ങിപ്പിക്കില്ലേ? ചേട്ടൻ അങ്ങോട്ട് ഒന്ന് ചെല്ല്.
കിരൺ: നിങ്ങൾ എന്ത് ചെയ്യാൻ പോണു?
അനു: ചേട്ടാ ഒരു കട കൂടി കയറാൻ ഉണ്ട്.
കിരൺ: ഇതൊന്നും പോരെ?
ധന്യ: അവിടെ എന്താ ഉള്ളത് എന്ന് നോക്കട്ടെ.
അതും പറഞ്ഞു രണ്ടും കൂടി പോയി.
കിരൺ: വേഗം വരണേ… പോവണ്ടേ?
ധന്യ: ഹാ ഇപ്പൊ വരാം. ചേട്ടൻ അവൻ്റെ അടുത്തേക്ക് ചെല്ല്.
കിരൺ ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട്, അമ്മു നെയും സൂര്യ യെയും നോക്കി നടന്നു.
ഇതേ സമയം, അമ്മു സൂര്യക്ക് എന്തോ ടോയ്‌സ് വാങ്ങി കൊടുത്തു. എന്നിട്ട് രണ്ടു പേരും ഐസ് ക്രീം ഉം മേടിച്ചു. സൂര്യ അമ്മു ൻ്റെ കൈ പിടിച്ചു കൊണ്ട് വലതു കൈ കൊണ്ട് ice cream തിന്നുന്നു. അമ്മു ൻ്റെ വലതു കൈ യിൽ ടോയ്‌സ് ൻ്റെ കവർ ഉം സൂര്യയും, ഇടതു കൈ കൊണ്ട് ice cream നുണഞ്ഞുകൊണ്ട് അവൾ ദൂരെ നിന്ന് തങ്ങളെ തിരഞ്ഞു നടന്നു വരുന്ന കിരൺ നെ വീക്ഷിച്ചു നിന്നു. ധന്യ യും അനു ഉം കിരൺ ൻ്റെ അടുത്ത് നിന്നു പോകുന്നത് മുതൽ അവൾ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മനസ്സിൽ കൂടി കടന്നു പോയത്, തൻ്റെ ജിമ്മിയും കിരണും തമ്മിൽ ഉള്ള സാമ്യങ്ങൾ ആയിരുന്നു. ജിമ്മിയെ കാൾ രണ്ടിഞ്ചു ഉയരം കൂടുതൽ ഉണ്ടാവും കിരൺ നു. വേറെ കാര്യമായ വ്യത്യാസങ്ങൾ ഇല്ല. രണ്ടു പേരുടെയും ശരീരഘടന ഒരുപോലെ ആണ്. രണ്ടു പേർക്കും കണ്ണട ഉണ്ട്. രണ്ടു പേരും വെളുത്തത് ആണ്.