കിരൺ: ഉവ്വ….
ജിമ്മി: എൻ്റെ കിരൺ, ഒന്നും മിണ്ടണ്ട, ജയിക്കാൻ പറ്റില്ല നമുക്ക്.
അമ്മു: പോടാ…
മനു: ചേട്ടാ, ഞാനും ജിമ്മി ഉം കൂടി ഫ്ലാറ്റ് ലേക്ക് വന്നേക്കാം, ഒരു സാധനം വാങ്ങാൻ ഉണ്ട്. ചേട്ടൻ ഇവരെയും കൂട്ടി ഫ്ലാറ്റ് ലേക്ക് വന്നേക്കുവോ?
കിരൺ: മനു, ഞാൻ കാർ എടുത്തിട്ടില്ല.
മനു: കാർ എന്തിനാ… നടക്കാൻ അല്ലെ ഉള്ളു ചേട്ടാ? ഞാൻ സ്കൂട്ടർ എടുത്തത് വേറെ ആവശ്യത്തിനാ.
അമ്മു: (കിരൺ നോട്) നമുക്ക് നടക്കാം മാഷെ…. അതല്ലേ രസം.
മനു: ഞങ്ങൾ ഫ്ലാറ്റ് ൽ കണ്ടേക്കാം.
കിരൺ: ഓക്കേ മനു.
ജിമ്മി: കിരൺ… അവിടെ കാണാം.
കിരൺ: ഓക്കേ ജിമ്മി.
അമ്മു: (സൂര്യ യോട്) ഡാ നിനക്ക് പപ്പ ഈ കടല മാത്രേ വാങ്ങി തന്നുള്ളൂ?
സൂര്യ: ആഹ്….
അമ്മു: നീ പപ്പ യോട് വേറൊന്നും ചോദിച്ചില്ലേ?
കിരൺ: ഒന്ന് വെറുതെ ഇരിക്കെടോ…
അമ്മു: നീ വാടാ….
അമ്മു സൂര്യ യെയും കൂടി എങ്ങോട്ടോ നടന്നു. കിരൺ അവളെ ആപാദ ചൂഢം വീക്ഷിച്ചു.
അനു ഉം അമ്മു ഉം തമ്മിൽ ഒരു സാമ്യവും ഇല്ല. അമ്മു ഒരു സുന്ദരി ആണ്, അവർണനീയമായ അഴകളവുകൾ ഒന്നും അല്ല അമ്മു ൻ്റെ സൗന്ദര്യം. നല്ല വെളുത്തു മെലിഞ്ഞ ഒരു സാധാരണ പെണ്ണ്. മുഖത്ത് നിന്ന് കണ്ണ് മാറ്റാൻ തോന്നില്ല, അത്രക്കുണ്ട് മുഖ സൗന്ദര്യം. ആർക്കും സന്തോഷം പ്രദാനം ചെയ്യുന്ന ചിരി ആണ് അമ്മുൻ്റെതു, അത് ആരെയും ആകർഷിക്കും. ഒരു ലൈറ്റ് പിസ്താ കളർ ചുരിദാർ ഉം അതെ കളർ ൽ ഉള്ള നേർത്ത ഒരു ഷാൾ ഉം. കൂടുതൽ സ്കാൻ ചെയ്യാൻ കിരൺ നു സാധിച്ചില്ല.
പെട്ടന്ന് പിറകിൽ നിന്ന് ഒരു വിളി.
“ചേട്ടാ…”