കിരൺ: അറിയാം അറിയാം. husband വന്നില്ലേ?
അമ്മു: അവൻ ഉണ്ട്. ജിമ്മി എന്ന് ആണ് പേര്, അവനും മനു ഉം കൂടി ഇവിടെ എവിടെയോ ഉണ്ട്.
ഇതിനിടയിൽ ധന്യ യെ നോക്കി അനു എങ്ങോട്ടോ പോയി.
കിരൺ: അനു എവിടെ പോയി?
അമ്മു: അറിയില്ല, ധന്യ യെ നോക്കി പോയതാവും.
കിരൺ: പ്രദക്ഷിണം തുടങ്ങുവാണെന്നു തോന്നുന്നു അല്ലെ?
അമ്മു: ഹാ… അതേ…
അപ്പോഴേക്കും ജിമ്മിയും മനു ഉം കൂടി അവിടേക്ക് വന്നു.
മനു: ചേട്ടാ… ധന്യ എവിടെ?
കിരൺ: ആ കടകളിൽ എവിടെ എങ്കിലും കാണും.
അമ്മു: ധന്യയെയും അനു നെയും കാണുന്നില്ല. രണ്ടും കൂടി പിന്നെ പോയാൽ അറിയാല്ലോ. കിരൺ… ഇത് ആണ് ജിമ്മി, എൻ്റെ husband.
കിരൺ: ഹായ് ജിമ്മി….
ജിമ്മി: ഹായ് കിരൺ… കണ്ടിട്ടില്ല എന്നെ ഉള്ളു, അറിയാം…
കിരൺ: അത് ശരി. ഇതിപ്പോ ഞാൻ ആണല്ലോ ലേറ്റ്…
അമ്മു: അതേ അതേ… കിരൺ നെ എല്ലാവര്ക്കും അറിയാം. അനു ഉം ധന്യ യും തന്നെ ഫേമസ് ആക്കിയിട്ടുണ്ട്.
കിരൺ അമ്മു ൻ്റെ സംസാര ശൈലികൾ ശ്രദ്ധിച്ചു… ജിമ്മി യെ അവൻ എന്നും തന്നെ താൻ എന്നും ഒക്കെ ഉള്ള അവളുടെ വിളിയിൽ, അവൾ ഒരു സോഷ്യൽ ആയിട്ടുള്ള പെണ്ണ് ആണ് എന്ന് അവനു മനസിലായി.
അമ്മു: അതാ… രണ്ടും കൂടി ആ കടയിൽ കിടന്നു ആര്മാദിക്കുന്നുണ്ട്.
കിരൺ: ഈ കച്ചറ സാധനങ്ങൾ വാങ്ങാൻ ആണോ ഈ ബഹളം വച്ചത് ഇവൾ.
അമ്മു: അത് ഒരു വേറെയൊരു രസം അല്ലെ, നിങ്ങൾ ആണുങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല. പെരുന്നാൾ നും ഉത്സവത്തിനും ഒക്കെ പോയി, അവിടെ ഉള്ള, ഇങ്ങനത്തെ കടകളിൽ നിന്ന്, കുപ്പിവള, മാല, പൊട്ട്, പൊരി ഒക്കെ വാങ്ങുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ, അതൊന്നും മാൾ ൽ ഒന്നും പോയാൽ കിട്ടില്ല.