അമൃതകിരണം 2 [Meenu]

Posted by

കിരൺ: എന്നിട്ട് നീ സുന്ദരി ആയിട്ട് നിൽപ്പുണ്ടല്ലോ.

ധന്യ: ആണോ ചേട്ടാ, ശരിക്കും സുന്ദരി ആണോ? ഈ മനു നു അത് ഒന്ന് പറഞ്ഞു കൊടുക്ക് ചേട്ടാ.

മനു: എൻ്റെ പൊന്നു ചേട്ടാ, ആവശ്യം ഇല്ലാത്ത പണിക്ക് നിൽക്കല്ലേ… ഇനി അനു ൻ്റെ തള്ളു മുഴുവൻ കേൾക്കേണ്ടി വരും.

ധന്യ: എന്നാൽ നിങ്ങൾ പൊയ്‌ക്കോ… ഞാനും ചേട്ടനും കൂടി അങ്ങോട്ട് വന്നേക്കാം.

കിരൺ: ആഹ്… മനു… നിങ്ങൾ പൊക്കോ. ഞങ്ങൾ അങ്ങോട്ട് വന്നേക്കാം.

മനു: ഞങ്ങൾ കുർബാന കഴിഞ്ഞു നിൽക്കാം. പ്രദക്ഷിണത്തിനു പോവുന്നില്ല.

ധന്യ: ഞങ്ങൾ അവിടെ ഉണ്ടാവും, നിങ്ങൾ കഴിയുമ്പോൾ വിളിക്ക്.

അനു: സുന്ദരാ… ദേ… ധന്യ യെം കൂട്ടി വന്നോണം. അല്ലേൽ എൻ്റെ വിധം മാറും പറഞ്ഞേക്കാം.

അനു കിരൺ നെ എന്തൊക്കെയോ ഗോഷ്ടി കാണിച്ചു കൊണ്ട് നടന്നു പോയി.

കിരൺ ഡോർ അടച്ചു കൊണ്ട്.

“ഇവൾക്ക് ഒരു പിരി ഇളകി കിടക്കുവാണോ”

ധന്യ: ഏതാണ്ട് അങ്ങനെ തന്നെയാ…

കിരൺ: എന്നാലും ആ മനു ൻ്റെ അവസ്ഥ എന്തായിരിക്കും എന്തോ?

ധന്യ: ആഹ്ഹ…അവളെ പോലെ ഒരെണ്ണത്തിനെ കിട്ടണമായിരുന്നു ചേട്ടനും. അനുഭവിച്ചേനെ എങ്കിൽ. ഇതിപ്പോ എല്ലാത്തിനും ധന്യേ… ധന്യേ… എന്ന് വിളിച്ചാൽ മതിയല്ലോ.

കിരൺ ധന്യയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട്…

“നീ എൻ്റെ മുത്ത് അല്ലെ ഡീ”

ധന്യ: മുത്ത് അല്ല ചിപ്പി. നല്ല ഒലിപ്പീരു ആണല്ലോ അവള്.

കിരൺ: എനിക്ക് മനസിലാവാതെ ഇല്ല. നിൻ്റെ ഫ്രണ്ട് അല്ലെ, ചോദിച്ചു കൂടെ?

ധന്യ: ഞാൻ കുറെ പ്രാവശ്യം ആയിട്ട് ശ്രദ്ധിക്കുന്നുണ്ട്. ചോദിച്ചില്ല ഒന്നും.

Leave a Reply

Your email address will not be published. Required fields are marked *